പനോരമിക് സൺറൂഫ് മുതൽ ഹൈബ്രിഡ് എഞ്ചിനും എഡാസും വരെ; ഇന്നോവ ഹൈക്രോസ് ചില്ലറകാരനല്ല

ഈ മാസം അവസാനം ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ടൊയോട്ട. കമ്പനിയുടെ ഇന്തോനീഷ്യൻ വിഭാഗമാണ് വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്തോനീഷ്യയിൽ സെനിക്സ് എന്ന പേരിലാവും വാഹനം പുറത്തിറങ്ങുക. ഇന്നോവയിലെ ആദ്യ പനോരമിക് സൺറൂഫ് ഈ വാഹനത്തിലൂടെ അരങ്ങേറും എന്നാണ് ടൊയോട്ട അറിയിക്കുന്നത്. നവംബർ 25ന് ഇന്ത്യൻ പതിപ്പിന്റെ ആദ്യ പ്രദർശനം നടക്കുമെന്നാണ് വിവരം.

വാഹനത്തിന്റെ പൂർണ രൂപം മനസിലാക്കാൻ സാധിക്കുന്ന വിധത്തിൽ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എം.പി.വി എന്നതിലുപരി ക്രോസ്ഓവര്‍ ലുക്കാണ് വാഹനത്തിന്. മുൻവശം പൂർണമായി കാണാവുന്ന വിധത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇന്നോവ ക്രിസ്റ്റയെക്കാൾ വലിയ വാഹനമാണ് ഹൈക്രോസ്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്. ഡീസൽ എൻജിൻ ഒഴിവാക്കി പകരം പെട്രോൾ ഹൈബ്രിഡ് എൻജിനായിരിക്കും. സേഫ്റ്റി സെൻസ് പാക്കേജിന്റെ ഭാഗമായി ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ്, അഡാപ്ടീവ് ക്രൂസ് കൺട്രോൾ, തുടങ്ങി ഏറെ സുരക്ഷ സംവിധാനങ്ങളും വാഹനത്തിന് ഉണ്ടായിരിക്കും.


ഹൈക്രോസിന്റെ ഡാഷ്ബോർഡിന്റെയും ഇന്റീരിയറിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പല തട്ടുകളിലായി ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയ സാ​ങ്കേതിക വിദ്യകളും പ്രതീക്ഷിക്കാം. മോ​ണോകോക് ഷാസിയിലാണ് വാഹനം നിർമിക്കുന്നത്. ഇത് യാത്രാസുഖം വർധിപ്പിക്കും. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലാണ്.

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളായിരിക്കും പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനുണ്ടാകും. അടുത്തിടെ വിപണിയിലെത്തിയ ടൊയോട്ട ഹൈറൈഡറിന്റെ അതേ സാങ്കേതികവിദ്യ തന്നെയായിരിക്കും പുതിയ മോഡലിനും.


ഫ്രണ്ട് ബമ്പറിന് ഒരൊറ്റ യൂണിറ്റിൽ ഫോഗ്ലാമ്പ് ഹൗസുകളും എയർ ഡാമുകളും ലഭിക്കുന്നു. ശക്തമായ ഷോൾഡർ ലൈനുകളും വ്യക്തമായ എംപിവി പോലുള്ള സിൽഹൗട്ടും ഇന്നോവയുടെ സവിശേഷതയാണ്. ഇന്നോവ ഹൈക്രോസിന് 4.7 മീറ്റർ നീളവും 2,850 എംഎം വീൽബേസും ഉണ്ടായിരിക്കും. ഇത് ഇന്നോവ ക്രിസ്റ്റയേക്കാൾ കൂടുതലാണ്.

Tags:    
News Summary - Toyota Innova Hycross: panoramic sunroof confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.