ഇക്കോസ്​പോർട്ടിന്​ പകരക്കാരിവർ;​ രാജ്യ​െത്ത അഞ്ച്​ മികച്ച കോമ്പാക്​ട്​ എസ്​.യു.വികൾ പരിചയപ്പെടാം

ഫോർഡി​െൻറ ജനപ്രിയ എസ്​.യു.വിയായ ഇക്കോസ്പോർട്ടി​െൻറ പരിഷ്​കരിച്ച വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ? കഴിഞ്ഞദിവസം ​രാജ്യത്തെ വാഹന നിർമാണം നിർത്താൻ ഫോർഡ്​ തീരുമാനിച്ചതോടെ ഇക്കോസ്​പോർട്ട്​ ആരാധകർ ഉയർത്തുന്ന ചോദ്യമിതാണ്​. കുറച്ചുനാളുകളായി ടെസ്​റ്റ്​ ഡ്രൈവ്​ ഒക്കെ നടത്തിക്കൊണ്ടിരിക്കുന്ന വാഹനമാണ്​ ഇക്കോസ്​പോർട്ട്​. ഫേസ്​ലിഫ്​റ്റ്​ മോഡൽ അണിയറയിൽ തയ്യാറെന്നും​ സൂചനയുണ്ടായിരുന്നു. പുതിയ വാഹനത്തി​െൻറ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു​. ഇന്ത്യയിൽ​ ഉത്​പ്പാദനം നിർത്തിവയ്​ക്കാനും പതിയെ വിപണിയിൽനിന്ന്​ പിൻമാറാനുമുള്ള തീരുമാനത്തിനുപിന്നാലെ​ പുതിയ മോഡലുകൾ ഇനി ഇറക്കേണ്ടെന്ന തീരുമാനത്തിലാണ്​ ഫോർഡ്​. ഇക്കോസ്​പോർട്ടിനുപകരം ഇന്ത്യയിൽ ലഭ്യമായ അഞ്ച്​ കോമ്പാക്​ട്​ എസ്​.യു.വികൾ പരിചയപ്പെടാം.

1. മാരുതി സുസുകി വിറ്റാര ബ്രെസ

കോമ്പാക്​ട്​ എസ്.യു.വി വിപണിയിലെ രാജാവാണ്​ മാരുതി സുസുകി വിറ്റാര ബ്രെസ. ഇരട്ട നിറമുള്ള പുറം പെയിൻറ്​, മാരുതി സ്​മാര്‍ട്ട് ​െപ്ല ഇന്‍ഫോടൈന്‍മെൻറ്​ സിസ്റ്റം, ഇരട്ട എയര്‍ബാഗ്, ക്രൂസ്​ കണ്‍ട്രോള്‍, റിവേഴ്​സ്​ കാമറ,പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്​ലൈറ്റുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, തനിയെ മടങ്ങുന്ന വിങ്​ മിററുകള്‍ തുടങ്ങി ബ്രെസ്സയുടെ പ്രത്യേകതകള്‍ ഏറെയാണ്. ഡ്രൈവര്‍ എയര്‍ബാഗ് എല്ലാ വേരിൻറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.എസ്​ 6 നിലവാരം പാലിക്കുന്നതായിരിക്കും ബ്രെസയിലെ പെട്രോൾ എൻജിൻ. 82 ബി.എച്ച്​.പി കരുത്തും 113 എൻ.എം ടോർക്കും പുതിയ എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷനൊപ്പം ഓ​ട്ടോമാറ്റിക്​ ട്രാൻസ്​മിഷനും ഉണ്ട്​.

2. ടൊയോട്ട അർബൻ ക്രൂസർ

മാരുതി സുസുകി വിറ്റാര ബ്രെസ്സയെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് അർബൻ ക്രൂസർ. ടൊയോട്ട ഗ്ലാൻസയ്ക്ക് ശേഷം സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിൽ നിന്ന് വരുന്ന രണ്ടാമത്തെ മോഡലാണിത്​. ടൊയോട്ട കിർലോസ്‌കർ മോട്ടോറിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയുമാണ്​ അർബൻ ക്രൂസർ​.വില 8.40 ലക്ഷം മുതൽ 11.30 ലക്ഷം വരെ. മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്​. ഇവക്കെല്ലാം മാനുവൽ, ഓട്ടോമാറ്റിക് വേരിയൻറുകൾ ഉണ്ട്​. ബ്രെസ്സയെ അപേക്ഷിച്ച് തൊലിപ്പുറത്തുള്ള ചില പരിഷ്​കാരങ്ങൾ ടൊയോട്ട അർബൻ ക്രൂസറിൽ കാണാനാകും​.

ക്രോം ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, എൽഇഡി പ്രൊജക്ടർ ഹെഡ്​ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുന്നിൽ നിന്ന്​ നോക്കിയാല ഇരു വാഹനങ്ങളും വ്യത്യാസമുള്ളതായി തിരിച്ചറിയാൻ സാധിക്കും. സിംഗിൾ ടോൺ, ഡ്യുവൽ-ടോൺ ഷേഡുകൾ ഉൾപ്പെടെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ വാഹനം വരുന്നുണ്ട്​. നീല, തവിട്ട്, വെള്ള, ഓറഞ്ച്,സിൽവർ,ഗ്രെ എന്നിവയാണ്​ അടിസ്​ഥാന നിറങ്ങൾ. നീല/കറുപ്പ്, തവിട്ട് / കറുപ്പ്, ഓറഞ്ച് / വെള്ള എന്നിങ്ങനെയാണ്​ ഡ്യൂവൽടോൺ നിറങ്ങൾ വരിക.

അർബൻ ക്രൂസറി​െൻറ ഇൻറീരിയർ ബ്രെസ്സയുടേതിന് സമാനമാണ്. സ്റ്റിയറിങ്​ വീലിലെ ടൊയോട്ട ലോഗോയും കറുപ്പ് നിറമുള്ള ഇരുണ്ട തവിട്ട് നിറമുള്ള ഇരട്ട-ടോൺ കളർ സ്​കീമും മാത്രമാണ് വ്യത്യാസം. സവിശേഷതകളുടെ പട്ടികയിൽ പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും എല്ലാ വേരിയൻറുകളിലും സ്റ്റാൻഡേർഡ് ആണ്​. എൽഇഡി ലൈറ്റിംഗ് പാക്കേജും ലഭിക്കും. ഏഴ്​ ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്​ഡ്​ ഓട്ടോ, ബ്ലൂടൂത്ത് കണക്​ടിവിറ്റിയും വാഗ്ദാനം ചെയ്യുന്നു. ക്രൂസ് കൺട്രോളിനോടൊപ്പം ഇലക്ട്രോ ക്രോമിക് റിയർവ്യൂ മിററും ലഭിക്കും.

ബ്രെസ്സയിൽ നിന്നുള്ള 1.5 ലിറ്റർ, നാല് സിലിണ്ടർ കെ-സീരീസ് ബിഎസ് 6 പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. 103 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡും നാല് സ്പീഡ് ടോർക്​ കൺവെർട്ടർ ഒാ​േട്ടാമാറ്റിക്​ യൂനിറ്റ് ഓപ്ഷനലുമായിരിക്കും. മാനുവൽ പതിപ്പ് 17.03 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമത. ഓട്ടോമാറ്റികിൽ 18.76 കിലോമീറ്ററും ലഭിക്കും. മിതമായ-ഹൈബ്രിഡ് സാങ്കേതികവിദ്യയും എഞ്ചിനിൽ ഉപയോഗിച്ചിട്ടുണ്ട്​.

3. കിയ സോനറ്റ്

കൊറിയന്‍ വാഹന നിര്‍മാതാവായ കിയ മോട്ടോഴ്‌സി​െൻറ കോമ്പാക്​ട്​ എസ്​.യു.വിയാണ്​ സോനറ്റ്. ആറ്​ വകഭേദങ്ങളിലായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ്​ സോനറ്റ്​ വിൽക്കുന്നത്​. വാഹനത്തി​െൻറ വില 6.71 ലക്ഷം മുതല്‍ 11.99 ലക്ഷം വരെയാണ്. 1.2 ലീറ്റര്‍, നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോള്‍ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. 83 ബിഎച്ച്പി വരെ കരുത്താണ് എന്‍ജിന്‍ സൃഷ്ടിക്കുക. ഒരു ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാവട്ടെ 120 ബി എച്ച് പി കരുത്ത് സൃഷ്​ടിക്കും. ക്ലച് രഹിത മാനുവല്‍ ട്രാൻസ്​മിഷനായ, ആറ്​ സ്​പീഡ് ഐ.എം.ടി ഗീയര്‍ബോക്‌സിനുപുറമെ ഏഴ്​ സ്​പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും ഈ എന്‍ജിനൊപ്പം ലഭിക്കും.

ഡീസല്‍ വിഭാഗത്തില്‍ 1.5 ലിറ്റര്‍, നാല്​ സിലിണ്ടര്‍, ടര്‍ബോ ചാർജ്​ഡ്​ എന്‍ജിനാണു സോനറ്റിനു കരുത്തു പകരുക. ആറ്​ സ്​പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്​ ട്രാൻസ്​മിഷനെങ്കില്‍ 100 ബി എച്ച് പി കരുത്തും 240 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്​ടിക്കുക. 57ഓളം ഫീച്ചറുകളുള്ള യുവോ കണക്​ട്​ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേയ്/ആന്‍ഡ്രോയിഡ് ഓട്ടോ കണക്​ടിവിറ്റി, 7 സ്പീക്കറുള്ള ബോസ് സൗണ്ട് സിസ്റ്റം, എല്‍ഇഡി മൂഡ് ലാമ്പുകള്‍, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് ട്രേ, പാര്‍ക്കിങ്​ സെന്‍സറുകള്‍, വെൻറിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രിക്ക് സണ്‍റൂഫ് എന്നിവയാണ് ഫീച്ചറുകള്‍.

4.എക്​സ്​.യു.വി ത്രീ ഡബിൾ ഒ

മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങി​െൻറ ടിവോലിയെ അടിസ്ഥാനമാക്കിയാണ് എക്​സ്​ യു വി 300 നിർമിച്ചിരിക്കുന്നത്. എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ്​ സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. കാറി​െൻറ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്‌ദാനം. പെട്രോള്‍ മോഡലിനു 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.

5.ടാറ്റ നെക്​സൺ

2017ല്‍ വിപണിയിലിറങ്ങിയതു മുതല്‍ ശ്രദ്ധനേടിയ മോഡലാണ്​ നെക്​സൺ. 2018 ല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്​തമായ സുരക്ഷാ നിര്‍ണ്ണയ ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് ഫൈവ്​ സ്റ്റാര്‍ സേഫ്റ്റി റേറ്റിങ്​ നേടാൻ വാഹനത്തിനായി. ഇൗ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ചെറു കാറായിരുന്നു നെക്​സൺ. 2019 ജൂലൈയിലാണ്​ ഒരുലക്ഷം വാഹനം വിറ്റഴിക്കുകയെന്ന നേട്ടം നെക്​സൺ കൈവരിച്ചത്​. നെക്​സണിലൂടെ കോമ്പാക്​ട്​ എസ് യു വി വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ്​ വിജയിച്ചു. കൂപ്പെ ഡിസൈനിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ട രൂപം, ഫ്ലോട്ടിങ്​ ഇന്‍ഫോടെയിൻമെൻറ്​ സ്‌ക്രീന്‍, പ്രീമിയം ഇൻറീരിയറുകള്‍ എന്നിവ വാഹനത്തി​െൻറ പ്രത്യേകതകളായിരുന്നു. 209 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനമാണിത്​. കരുത്തുറ്റ ടര്‍ബോചാർജ്​ഡ്​ എന്‍ജിനുകള്‍ മികച്ച പെര്‍ഫോമന്‍സിന്​ പേരുകേട്ടതാണ്​. ബിഎസ് 6 പതിപ്പിൽ മികച്ച സുരക്ഷാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.


Tags:    
News Summary - Top 5 Selling Compact SUVs In india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.