കുഞ്ഞൻ കൊട്ടാരമായി ടൊയോട്ട ഹയസ്​; ശുചിമുറിയും അടുക്കളയും ഉൾപ്പടെ സൗകര്യങ്ങൾ

ലോകത്തെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിൽ ഒന്നാണ്​ ടൊയോട്ട. വളരെക്കാലമായി രാജ്യത്തി​െൻറ എം.പി.വി സെഗ്​മെൻറിലെ കിരീടം വയ്​ക്കാത്ത രാജാവാണ്​ ഇൗ ജാപ്പനീസ്​ വാഹനനിർമാതാവ്​. ഇന്നോവ ക്രിസ്റ്റ എന്ന ഒറ്റ ​മോഡൽകൊണ്ട്​ ജനമനസുകൾ കീഴടക്കാൻ ടൊയോട്ടക്കായിട്ടുണ്ട്​. വെൽഫെയർ എന്ന മോഡൽകൂടി വന്നതോടെ ആഡംബര എം.പി.വി വിപണിയിലും കമ്പനിക്ക്​ പ്രാതിനിത്യമായി.


ഇന്നോവയും വെൽഫെയറും കൂടാതെ അന്താരാഷ്ട്ര തലത്തിൽ ടൊയോട്ട നിരവധി എം.പി.വികൾ വിൽക്കുന്നുണ്ട്. അതിലൊന്നാണ്​ ഹയസ്​. പരിമിതമായ അളവിൽ ഇന്ത്യൻ വിപണിയിൽ എത്തിച്ച എംപിവി ആണിത്​. വിലയുടെ കാര്യത്തിൽ ക്രിസ്റ്റയ്ക്കും വെൽഫയറിനും ഇടയിലാണ് ഹയസി​െൻറ സ്​ഥാനം. വാണിജ്യ വിഭാഗത്തിലുള്ള വലിയ എം.പി.വിയാണ്​ ഹയസ്. ഹയസി​െൻറ കാരവൻ മോഡലാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്​.


ഹയസ്​ മിനി കാരവൻ

റിവോക്​ഡ് വ്ലോഗ്​​ എന്ന യൂട്യൂബ് ചാനലിലാണ്​ പരിഷ്​കരിച്ച ഹയസി​െൻറ വീഡിയോ എത്തിയത്​. 2016 മോഡൽ ഹയാസ് ആണ്​ ഒാജസ്​ ഓട്ടോമൊബൈൽസ് കുഞ്ഞൻ കൊട്ടാരമാക്കി മാറ്റിയിരിക്കുന്നത്​. വാഹനത്തി​െൻറ പുറംഭാഗത്ത്​ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുൻവശത്ത് ക്രോം ഗാർണിഷുകളും ക്രാഷ് ഗാർഡും എൽഇഡി ഹെഡ്‌ലാമ്പുകളും ആഫ്റ്റർ മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകളും എംപിവിയിൽ ഉണ്ട്. പുറംഭാഗത്തെ പ്രധാന പരിഷ്ക്കാരം കസ്റ്റം മെയ്ഡ് ഫ്രണ്ട് ആൻഡ് റിയർ ബമ്പറാണ്. പിൻഭാഗത്തുള്ള നമ്പർ പ്ലേറ്റ് ഏരിയയിൽ എൽഇഡി ലൈറ്റുകളുള്ള ക്രോം പ്ലേറ്റും മാർക്കർ ലൈറ്റുകളുള്ള റൂഫ് മൗണ്ടഡ് സ്‌പോയിലറും സ്ഥാപിച്ചിട്ടുണ്ട്.


എംപിവിയുടെ ഉള്ളിലാണ്​ നിരവധി അത്​ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്നത്​. ഇടത് വശത്ത് മാത്രം വാതിലുകളുള്ള ഹയസി​െൻറ സ്ലൈഡിങ്​ ഡോറുകൾ ഒാ​േട്ടാമാറ്റിക്കാണ്​. ഡോർ ഹാൻഡിൽ പിടിച്ച്​ വലിച്ചാൽ സ്ലൈഡിങ്​ വാതിൽ തനിയെ തുറന്നുവരും. ഒരു മിനി ബസ് പോലെ സ്ഥലസൗകര്യമുള്ള വാഹനമാണിത്​. ഗ്ലാസ് ഉപയോഗിച്ച് ഡ്രൈവർ ക്യാബിനിൽ നിന്ന് പാസഞ്ചർ ബേയെ വേർതിരിച്ചിട്ടുണ്ട്​. യാത്രക്കാരന് ഡ്രൈവറുമായി സംസാരിക്കണമെങ്കിൽ ഗ്ലാസ് നീക്കി മാറ്റാം.

ഫ്ലോറിങിന്​ തടിയാണ്​ ഉപയോഗിച്ചിരിക്കുന്നത്​. പിൻ കാബിനിൽ ഏഴ്​ പേർക്ക് ഇരിക്കാം. ക്യാബിനിലെ ആദ്യ രണ്ട് സീറ്റുകൾ ഇലക്​ട്രിക്കലായി ക്രമീകരിക്കാവുന്നതാണ്​. കൂടാതെ ആമ്പിയൻറ്​ ലൈറ്റിങ്​, പ്രീമിയം സ്പീക്കർ സിസ്റ്റം, എൽഇഡി ടിവി, ക്യാബിനുള്ളിൽ മിനി റഫ്രിജറേറ്റർ തുടങ്ങിയ മറ്റ് സവിശേഷതകളും ഉണ്ട്. പിന്നിലായി ചെറിയ വാഷ് റൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഭക്ഷണം പാചകം ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ഉപയോഗിക്കാൻ കഴിയുന്ന പാൻട്രിയും നൽകിയിട്ടുണ്ട്​.


ഡ്രൈവറുടെ ക്യാബിനും കസ്റ്റമൈസേഷനുകൾ ലഭിക്കുന്നു. ഡ്രൈവർ ക്യാബിനിൽ ആവശ്യമെങ്കിൽ മൂന്ന് പേരെ ഉൾക്കൊള്ളിക്കാൻ കഴിയും. ക്യാബിനിലെ ഒരു സീറ്റ് മടക്കിയാൽ ഡ്രൈവർക്കും കോ-ഡ്രൈവർക്കും ഹാൻഡ്​ റെസ്​റ്റായി ഉപയോഗിക്കാം. ആംസ്ട്രെസ്റ്റിൽ സ്റ്റോറേജ് സ്പെയ്സുകളുമുണ്ട്, ഡാഷ്‌ബോർഡിന് വുഡ്​ ഫിനിഷ് ലഭിക്കും. കുടുംബവുമൊത്തുള്ള ദീർഘകാല യാത്രകൾക്ക്​ പറ്റിയ വാഹനമാണ്​ ഇൗ ഹയസ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.