കുതിച്ചുപാഞ്ഞ ഫെരാരികൾ​ കൂട്ടിയിടിച്ചു, കോടികളുടെ നഷ്​ടം -വീഡിയോ വൈറൽ

അമേരിക്കയിലെ ഫിലാഡൽഫിയയിലാണ്​ സംഭവം. കുതിച്ചുപാഞ്ഞുകൊണ്ടിരുന്ന നിരവധി വാഹനങ്ങളുള്ള ഹൈവേയിൽ ഒരു അപകടം നടക്കുന്നു. മൂന്ന്​ വാഹനങ്ങളാണ്​ ഇതിൽ കൂട്ടിയിടിച്ചത്​. സാധാരണ ഇങ്ങിനെ സംഭവിച്ചാൽ ചില ആയിരങ്ങളുടേയോ ലക്ഷങ്ങളുടേയോ നഷ്​ടമായിരിക്കും ഉണ്ടാവുക. എന്നാലിവിടെ കോടികളാണ്​ ഒറ്റനിമിഷംകൊണ്ട്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ നഷ്​ടമാവുക. കാരണം കൂട്ടിയിടിച്ചിരിക്കുന്ന ചില്ലറക്കാരല്ല. മൂന്ന്​ ​ഫെരാരികളാണ്​.


സൂപ്പർ കാർ റേസ്​

ഫിലാഡൽഫിയയിൽ സിഎഫ് ചാരിറ്റീസ് ആതിഥേയത്വം വഹിച്ച വാർഷിക സൂപ്പർകാർ ഷോയിലായിരുന്നു അപകടം. പരിപാടിയിൽ നൂറുകണക്കിന് സൂപ്പർ, ഹൈപ്പർ കാറുകൾ അണിനിരന്നിരുന്നു. ഒന്നിനുപിറകേ ഒന്നായി പാഞ്ഞ കാറുകൾക്കിടയിൽ മൂന്ന്​ ഫെരാരികൾ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെവന്ന മക്​ലാരൻ 600 എൽടിയുടെ ഡാഷ്​ കാമറയിലാണ്​ അപകട ദൃശ്യം പതിഞ്ഞത്​. കറുത്ത ഫെരാരി 488 ജിടിബിയാണ്​ അപകടം ഉണ്ടാക്കിയത്​. ​ഹൈവേയിലെ മധ്യനിരയിലൂടെ കുതിച്ചുപാഞ്ഞ ജിടിബി വശങ്ങളിലുണ്ടായിരുന്ന ചുവന്ന ഫെരാരി 488 പിസ്​തയിൽ ഉരസി നിയന്ത്രണം വിടുകയായിരുന്നു.

Full View

ഇതിനിടെ ഫെരാരി 458 ഇറ്റാലിയയിലും ഇടിച്ചു. ഇതോടെ മൂന്ന്​ വാഹനങ്ങളും റോഡിൽ നിയന്ത്രണംവിട്ട്​ പരസ്​പരം ഇടിച്ചു. അപകടം നടന്നയുടനെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഫെരാരി 488 ജിടി (4.40 കോടി), ഫെരാരി 488 പിസ്​ത(4കോടി), ഫെരാരി 458 ഇറ്റാലിയ(4.80 കോടി) എന്നിങ്ങനെയാണ്​ അപകടത്തിൽപെട്ട വാഹനങ്ങളുടെ വില. പൂർണമായും തകർന്നില്ലെങ്കിലും കാര്യമായ അറ്റകുറ്റപ്പണികൾക്ക്​ ഇവയെ വിധേയമാക്കേണ്ടിവരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.