200 അടി താഴ്​ച്ചയിലേക്ക്​ നെക്​സൺ; ടാറ്റയുടെ കരുത്തിൽ രക്ഷപ്പെട്ടത്​ രണ്ട്​ ജീവനുകൾ

അപകടത്തില്‍പെട്ട ടാറ്റ നെക്‌സോണ്‍ 200 അടിയോളം താഴ്​ച്ചയിലേക്ക്​ പതിച്ചു. കാര്‍ പലതവണ കരണംമറിഞ്ഞെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശിലാണ്​ സംഭവം. റോഡിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. അഞ്ചോ ആറോ തവണ മറിഞ്ഞാണ് 200 അടിയോളം താഴേക്ക് വാഹനം പതിച്ചത്.

അപകടസമയത്ത് രണ്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണെന്നും ഒരു പോറല്‍ പോലുമേറ്റില്ലെന്നും പ്രദേശവാസികൾ പറയുന്നു. ക്രെയിന്റെ സഹായത്താലാണ് വാഹനം മുകളിലെത്തിച്ചത്. കാറി​െൻറ പുറം ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയിരുന്നു. യാത്രക്കാർ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നാണ്​ പരിക്കേൽക്കാതെ രക്ഷപ്പെടാനുള്ള പ്രധാന കാരണം.

അപകട കാരണം ബ്ലാക്ക് ഐസ്

അതിശൈത്യമുള്ള പ്രദേശങ്ങളിൽ രാത്രികാലങ്ങളില്‍ രൂപപ്പെടുന്ന ബ്ലാക്ക് ഐസ് ആണ്​ നെക്​സൺ അപകടത്തിൽപ്പെടാൻ കാരണം. റോഡിലൂടെ ഒഴുകുന്ന ജലം കട്ടിയായാണ് ഇതുണ്ടാവുന്നത്. ശൈത്യകാലമായതോടെ വടക്കേ ഇന്ത്യയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലും വാഹനം ഓടിക്കുന്നത് ഭാഗ്യപരീക്ഷണമായിട്ടുണ്ട്. നേരിയ നനവു പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഇവ പെട്ടെന്ന് തിരിച്ചറിയുക ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്.

പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ ആക്‌സിലറേറ്റര്‍ നല്‍കുകയോ ചെയ്താല്‍ വാഹനം തെന്നിനീങ്ങാന്‍ സാധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്കാണ്​ കൂടുതൽ അപകട സാധ്യത. ബ്ലാക്​ ​െഎസിന്​ മുകളിൽവച്ച്​ ബ്രേക്ക് പിടിച്ചാൽ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ബ്ലാക്ക് ഐസില്‍ നിന്ന്​ രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പതിയെ അവക്ക് മുകളിലൂടെ വാഹനം ഓടിക്കുകയാണ്. വെയില്‍ വരുന്നതോടെ ബ്ലാക്​ ഐസ് ഉരുകി തീരുന്നതിനാൽ പകൽയാത്രകളിൽ അപകട സാധ്യത കുറവാണ്​.


Tags:    
News Summary - Tata Nexon falls off a 200 foot cliff: Passengers walk away unhurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.