ഗിയർബോക്സ് പണിമുടക്കി; പെരുവഴിയിൽ കുടുങ്ങിയെന്ന് ടാറ്റ നെക്​സോൺ ഇ.വി ഉടമ

ഗിയർബോക്സ് പെട്ടെന്ന് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയതായി ടാറ്റ നെക്സോൺ ഇ.വി ഉടമ. കെട്ടിടത്തിന്റെ ബേസ്മെന്റിൽ ഗിയർ ബോക്സ് തകരാറിലായി കുടുങ്ങി കിടക്കുന്ന ടാറ്റാ നെക്സോൺ ഇ.വിയുടെ ചിത്രങ്ങളാണ് ഉടമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താനെയിൽ താമസിക്കുന്ന ആകാശ് ഭംഗ്രെ എന്ന വ്യക്തിയുടേതാണ് വാഹനം.

വാഹനം ബേസ്മെന്റ് പാർക്കിങ്ങിൽ കുടുങ്ങിയതുകൊണ്ട് മറ്റുളള വാഹനങ്ങൾക്കും പോകാൻ കഴിയാത്ത വിധത്തിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും ഉടമ പറയുന്നു. കഴിഞ്ഞ വർഷവും ഇത് പോലെ തന്നെ ടാറ്റ നെക്സോൺ ഇ.വിയുടെ ട്രാക്ഷൻ മോട്ടോറുമായി ബന്ധപ്പെട്ട പരാതി ഉയർന്നിരുന്നു.

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇ.വി. കഴിഞ്ഞ വർഷം 50,000 നെക്സോൺ ഇ.വികൾ ടാറ്റ വിറ്റിരുന്നു. നിലവിൽ ബ്രാൻഡ് നെക്സോൺ ഇ.വി പ്രൈം, നെക്സോൺ ഇ.വി മാക്‌സ് എന്നിങ്ങനെ മോഡലുകൾ പുറത്തിറക്കുന്നുണ്ട്.

ടാറ്റ നെക്‌സോൺ ഇ.വി പ്രൈം ഇപ്പോൾ 14.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത്. അതേസമയം കൂടുതൽ റേഞ്ച് ലഭിക്കുന്ന നെക്‌സോൺ ഇ.വി മാക്‌സിന്റെ വില 16.49 ലക്ഷം രൂപയാണ്. ഇതോടൊപ്പം 2023 ജനുവരി 25 മുതൽ MIDC സൈക്കിളിന് കീഴിൽ നെക്‌സോൺ ഇ.വി മാക്‌സിന്റെ ഡ്രൈവിങ് റേഞ്ച് 453 കിലോമീറ്ററായി ഉയർത്തിയതായും ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളോട് കൂടിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ TFT സ്‌ക്രീൻ, സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാൻ പുഷ് ബട്ടൺ, ക്രൂസ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ഹർമാൻ സോഴ്‌സ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെയാണ് 2023 നെക്‌സോൺ ഇ.വി പ്രൈം XM ഇപ്പോൾ എത്തുന്നത്.

Tags:    
News Summary - Tata Nexon EV Max gearbox gets stuck, blocks basement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.