Posted On
date_range Updated On
date_range ആഡംബര രാജാവിനെ ഗ്യാരേജിലെത്തിച്ച് സുരാജ്; സ്വന്തമാക്കിയത് ബെൻസ് ജി.എൽ.എസ്
ലോകത്തെ ഏറ്റവും ആഡംബരങ്ങൾ നിറഞ്ഞ എസ്.യു.വിയായ ബെൻസ് ജി.എൽ.എസിനെ സ്വന്തമാക്കി നടൻ സുരാജ് വെഞ്ഞാറമൂട്. ബെൻസിന്റെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് ജിഎൽഎസ് 400 ഡി. കൊച്ചിയിലെ ബെൻസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. കുടുംബസമേതം എത്തിയാണ് താരം പുതിയ വാഹനത്തിന്റെ താക്കോൾ കൈപ്പറ്റിയത്. ബെൻസ് എസ് ക്ലാസ് സെഡാന്റെ എസ്.യു.വി പതിപ്പാണ് ജി.എൽ.എസ്. എസ് ക്ലാസ് നേരത്തേതന്നെ സുരാജ് സ്വന്തമാക്കിയിരുന്നു.
ബെൻസ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎൽഎസ്. വാഹനത്തിന് കരുത്തേകുന്നത് 3 ലീറ്റർ ഡീസൽ എൻജിനാണ്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കും എഞ്ചിൻ സൃഷ്ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം മതി. വിവിധ വേരിയന്റുകൾക്ക് അനുസരിച്ച് 1.03 മുതൽ 2.47 കോടി വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.