10 വർഷം ഒപ്പം നിന്നു; ആദ്യ ജീവനക്കാരന് ബെൻസ് സമ്മാനം നൽകി ഐ.ടി കമ്പനി ഉടമ

10 വർഷമായി തന്നോടൊപ്പം തോളോടു തോൾ ചേർന്നുനിന്ന ജീവനക്കാരന് ഹൃദയത്തിൽതൊട്ട സമ്മാനം നൽകി ഐ.ടി കമ്പനി ഉടമ. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ഐ.ടി സ്ഥാപനമാണ് 70 ലക്ഷം രൂപ വിലവരുന്ന മെഴ്സിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ സി ക്ലാസ് സമ്മാനം നൽകിയത്.വെബ് ആൻഡ് ക്രാഫ്റ്റ്‌സ് കമ്പനി സി.ഇ.ഒയും സ്ഥാപകനുമായ എബിൻ ജോസ് ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിക്ക് ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ വാഹനം കൈമാറി.

2012ൽ ‘വെബ് ആൻഡ് ക്രാഫ്റ്റ്‌സ്’ ആരംഭിച്ചതു മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യജീവനക്കാരൻ കൂടിയാണ്. നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തതെന്ന് സി.ഇ.ഒ എബിൻ വ്യക്തമമാക്കി. "കഠിനാധ്വാനികളും , അർപ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് കമ്പനിയുടെ നട്ടെല്ല്. ദീർഘകാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനത്തിനും, വിശ്വസ്തതയ്ക്കുമാണ് ഈ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.

19 വയസുള്ളപ്പോൾ സ്വന്തം സ്ഥാപനം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ് എബിൻ. എൻജിനീയറിങ് പഠനകാലത്ത് 40-ലധികം വെബ്‌സൈറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഐ‌ഐ‌എമ്മുകൾ പ്രസിദ്ധീകരിച്ച സ്‌മോൾ ബിഗ് ബാംഗ് എന്ന പുസ്തകത്തിലെ ഏറ്റവും പ്രതിഭാസമ്പന്നായ സംരംഭകരുടെ പട്ടികയിൽ ഇടം നേടി. കൂടാതെ ലോസാഞ്ചൽസിൽ നടന്ന ഐസിഎഎൻഎന്നിന്റെ 51ാമത് പൊതുയോഗത്തിൽ യുഎസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കറുടെ ആഗോള അംഗീകാരവും എബിൻ കരസ്ഥമാക്കിയിട്ടുണ്ട്.

2012ൽ നാലു പേരുമായി ആരംഭിച്ച വെബ് ആൻഡ് ക്രാഫ്റ്റിനു നിലവിൽ 320ൽ അധികം ജീവനക്കാരുണ്ട്. ഇൻഫോപാർക്ക് സി. ഇ. ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ് ആൻഡ് ക്രാഫ്റ്റ്‌സിന്റെ മെന്റർ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോർപ്പറേറ്റ് ട്രെയിനർ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Stayed with for 10 years; The company owner gifted Benz to the first employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.