ഹിമാലയനെ ദക്ഷിണധ്രുവത്തിലേക്ക്​ അയക്കാനൊരുങ്ങി റോയൽ എൻഫീൽഡ്​; 39 ദിവസംകൊണ്ട്​ 770 കിലോമീറ്റർ ദൂരം താണ്ടും

റോയൽ എൻഫീൽഡി​െൻറ അഡ്വഞ്ചർ ​ൈബക്കായ ഹിമാലയൻ ദക്ഷിധ്രുവത്തിലേക്കുള്ള​ യാത്രക്ക്​ തയ്യാറെടുക്കുന്നു.റോസ് ഐസ് ഷെൽഫ് മുതൽ ദക്ഷിണധ്രുവം വരെ 770 കിലോമീറ്റർ ദൂരമുള്ള 39 ദിവസത്തെ പര്യവേഷണമാണ് ഹിമാലയൻ നടത്തുക.റോയൽ എൻഫീൽഡ്​ സീനിയർ എഞ്ചിനീയർ, പ്രൊഡക്റ്റ് ഡെവലപ്‌മെൻറ്​ ഡീൻ കോക്‌സൺ, റൈഡ്​സ്​ ആൻഡ്​ കമ്മ്യൂണിറ്റി ലീഡ്​ സന്തോഷ്​ വിജയകുമാർ എന്നിവരാണ്​ യാത്രക്കാരായി ഉണ്ടാകുക. യാത്രക്കായി ഹിമാലയനിൽ ചില്ലറ മാറ്റങ്ങളൊക്കെ കമ്പനി വരുത്തിയിട്ടുണ്ട്​.


ദക്ഷിണാർധഗോളത്തിലെ വേനൽക്കാലമായ നവംബർ 26നാണ് റൈഡ് ആരംഭിക്കുന്നത്. വേനൽ എന്ന്​ പറയാമെങ്കിലും വലിയ ചൂടൊന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ല. ദക്ഷിണധ്രുവത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില -12 ഡി​ഗ്രി സെൽഷ്യസ്​ ആണ്​.

റോയലി​െൻറ അഡ്വഞ്ചർ

റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കാണ്​ ഹിമാലയൻ. പുതിയ നിറങ്ങളും നാവിഗേഷൻ സൗകര്യങ്ങളുമായി വാഹനം അടുത്തിടെ പരിഷ്​കരിച്ചിരുന്നു. ഗ്രാനൈറ്റ്​ ബ്ലാക്​, പൈൻ ഗ്രീൻ നിറങ്ങളാണ്​ ഉൾപ്പെടുത്തിയത്​. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന്​ ചെറിയ മാറ്റം വരുത്തി. ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഇണക്കിച്ചേർത്തു.

മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമാണ്​ ഹിമാലയനിലും ഉള്ളത്​. ഗൂഗിളുമായി സഹകരിച്ച്​ പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്​. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്​ട്​ ചെയ്​തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട്​ ചേർന്ന്​ പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ്​ സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.

411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. 24.3 പി.എസ്​ കരുത്തും 32 എൻ.എം ടോർക്കും വാഹനം ഉത്​പ്പാദിപ്പിക്കും.

Tags:    
News Summary - Royal Enfield to attempt a ride to the South Pole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.