മീറ്റിയോറിന്​ നാവിഗേഷനും ബ്ലുടൂത്തും; റോയൽ ഉടമകൾ ഇനി അൽപ്പം മോഡേനാകും

ണ്ടർബേർഡിന്​ പകരക്കാരനായി റോയൽ എൻഫീൽഡ്​ അവതരിപ്പിക്കാനൊരുങ്ങുന്ന വാഹനമാണ്​ മീറ്റിയോർ. റോയൽ നിരയിലെ ഒരേയൊരു ക്രൂസർ ബൈക്കാണിത്​. പുതിയ തലമുറ യു.സി.ഇ 350 പ്ലാറ്റ്​ഫോമിലാണ്​ മീറ്റിയോർ​ നിർമിക്കുന്നത്​. വാഹനം പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടി​െല്ലങ്കിലും ബ്രോഷർ സംബന്ധിച്ച വിവരങ്ങൾ ഒാൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.


മീറ്റിയോർ 350ന്​ ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളാണുള്ളത്​. ഏഴ് നിറങ്ങളിൽ ബൈക്ക്​ ലഭ്യമാകും. നീലയിലും ചുവപ്പിലും രണ്ട്​തരം കോമ്പിനേഷനുകൾ വാഹനത്തിനുണ്ടാകും. കറുപ്പ്​, മഞ്ഞ, സിൽവർ, ബ്രൗൺ എന്നിവയാണ്​ മറ്റ്​ നിറങ്ങൾ. വാഹനത്തി​െൻറ എടുത്ത്​ പറയേണ്ട മറ്റൊരു സവിശേഷത ആധുനികമായ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്ററാണ്​. ടി.എഫ്​.ടി കളർ ഡിസ്‌പ്ലേയാണ്​ ഡയലുകൾക്ക്​ നൽകിയിരിക്കുന്നത്​.


പ്രധാന യൂനിറ്റിനൊപ്പം അനലോഗ് സ്​പീഡോമീറ്ററും ട്രിപ്പ് മീറ്ററിനായുള്ള എൽ.ഇ.ഡി പാനലും മറ്റ് അവശ്യ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ടി.എഫ്​.ടി സ്​ക്രീനിൽ നാവിഗേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ്​ വലിയ പ്രത്യേകത.​ ഇതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങിനെയെങ്കിൽ നാവിഗേഷനും ബ്ലൂടൂത്തും ലഭിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കും മീറ്റിയോർ.


ഏറ്റവും ഉയർന്ന സൂപ്പർനോവ വേരിയൻറിൽ ഡ്യൂവൽ ടോൺ പെയിൻറും വിൻഡ്​ഷീൽഡും ഉൾപ്പെടുത്തിയിട്ടുണ്ട്​. റോയൽ എൻഫീൽഡ് തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കായി കണക്​ടഡ്​ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന്​ നേരത്തെതന്നെ സൂചന ഉണ്ടായിരുന്നു. മീറ്റിയോറിന്​ശേഷം മറ്റ്​ മോഡലുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കും.​

പുതുതായി കമ്പനി വികസിപ്പിച്ച ബിഎസ് 6 350 സിസി എഞ്ചിനാണ്​ മീറ്റിയോറിൽ വരുന്നത്​. സിംഗിൾ ഓവർഹെഡ് ക്യാം (എസ്‌.ഒ‌.എച്ച്‌.സി) ഉപയോഗിക്കുന്ന എഞ്ചിൻ നിലവിലേതിൽ നിന്ന്​ കൂടുതൽ മികവ്​ പുലർത്തുമെന്നാണ്​ റോയൽ എഞ്ചിനീയർമാർ പറയുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.