അഭിനയത്തിൽ മാത്രമല്ല, ആഡംബര കാർ കലക്ഷനിലും മിന്നുന്ന ബോളിവുഡിന്‍റെ സ്വന്തം ‘രാലിയ’

ബോളിവുഡിന്‍റെ പ്രിയ താരദമ്പതികളാണ്​ രൺബീർ കപൂറും ആലിയ ഭട്ടും. ആരാധകർ സ്​നേഹത്തോടെ ഇവരെ ‘രാലിയ’ എന്നാണ്​ വിളിക്കുന്നത്​. അഭിനയത്തിന്‍റെ കാര്യത്തിൽ ഇരുവരും പുലികളുമാണ്​. ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആലിയക്കായിരുന്നു. രൺബീറും അഭിനയത്തിന്‍റെ കാര്യത്തിൽ കഴിവുതെളിയിച്ചയാളാണ്​. ആഡംബര കാറുകളുടെ കലക്ഷനിലും ഈ താര ദമ്പതികൾ ഒട്ടും പിന്നിലല്ല. ലോക​ത്തെ ഒന്നാംനിര എസ്​.യു.വികളും സെഡാനുകളും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്​.

ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ഔഡി എ8 എൽ, മെഴ്​സിഡസ്​ ബെൻസ്​ ജി 63, ഓഡി ആർ 8 തുടങ്ങിയ വാഹനങ്ങളാണ്​ രൺബീറിന്​ സ്വന്തമായുള്ളത്​. അടുത്തിടെയാണ്​ രൺബീർ പുത്തൻ തലമുറ റേഞ്ച്​ റോവർ വാങ്ങിയത്​. ചൊവ്വാഴ്ച 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനായി ഡൽഹിയിലേക്ക് പോകുമ്പോൾ ആലിയയും രൺബീറും മുംബൈ വിമാനത്താവളത്തിൽ അവരുടെ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസിലാണ്​ എത്തിയത്​.


റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. പുതിയ എം.എൽ.എ-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.

3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ കൂറ്റൻ എസ്.യു.വി 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിങ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ് വാഹനത്തിൽ.


ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, ഔഡി എ6, ബിഎംഡബ്ല്യു 7-സീരീസ്, ഔഡി Q5, ഔഡി Q7 തുടങ്ങിയ വാഹനങ്ങളാണ്​ ആലിയ ഭട്ടിന്‍റെ കാർ കലക്ഷനിലുള്ളത്​.

Tags:    
News Summary - Ranbir Kapoor, Alia Bhatt's multi-million car collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.