ഡ്രൈവറില്ലാതെ ഹൈവേയിലൂടെ പായുന്ന ബുള്ളറ്റ്​; കെട്ടുകഥയല്ല, സംഗതി സത്യമാണ്​​ -വീഡിയോ കാണാം

റോയൽ എൻഫീൽഡ്​ ബുള്ളറ്റിനെകുറിച്ച്​ 'എന്തും സാധ്യമാണ്​' എന്നാണ്​ ആരാധകർ പറയുന്നത്​. മലയും കാടും, മഞ്ഞും മരുഭൂമിയുമെല്ലാം താണ്ടിക്കടക്കാൻ ഒരു ബുള്ളറ്റ്​ മതി. ഇതിൽനിന്നെല്ലാം മുന്നോട്ടുപോയി ഒാടിക്കാൻ ആളില്ലെങ്കിലും ബുള്ളറ്റിന്​​ അതൊരു പ്രശ്​നമില്ല എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. പൂനെ–നാസിക് ഹൈവേയിലാണ് സംഭവം നടന്നത്. ഡ്രൈവറില്ലാതെ ബുള്ളറ്റ് പായുന്നതി​െൻറ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.


കാൽനടയാത്രികനെ ഇടിച്ചശേഷം ബുള്ളറ്റ് ഓടിച്ചിരുന്നയാൾ തെറിച്ച് വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 100 മീറ്ററോളം ഓടിയത്. നല്ല വേഗതയിൽ പാഞ്ഞ ബുള്ളറ്റിനെ കണ്ട്​ ആളുകൾ തലയിൽ കൈവയ്​ക്കുന്നതും വീഡിയോയിൽ കാണാം. അപകടത്തിൽ ജനാർദൻ ദത്തു ഗഞ്ചെ (47) എന്നയാൾക്ക്​ ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാരായൺഗാവിലാണ്​ അപകടം നടന്നത്​. മുന്നോട്ടുപോയ ബുള്ളറ്റ്​ ഒരു ജീപ്പിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ മുന്നോട്ടുപോയി മറിയുകയായിരുന്നു.


സംഭവം മുഴുവൻ സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ്​ പതിഞ്ഞത്​. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് നാരായൺഗാവ് പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ്​ ഇൻസ്പെക്ടർ പൃഥ്വിരാജ് ടേറ്റെ അറിയിച്ചു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.