ടാങ്കുകൾക്കുപോലും തകർക്കാനാവില്ല: ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനം സ്വന്തമാക്കി രാഷ്​ട്രപതി ഭവൻ; സ്വാതന്ത്ര്യദിനത്തിൽ വെളിച്ചംകാണും

രാജ്യത്തി​െൻറ പ്രഥമപൗരനായി ലോകത്തിലെ ഏറ്റവും സുരക്ഷിതവാഹനം വാങ്ങി രാഷ്​ട്രപതി ഭവൻ. സ്വാതന്ത്ര്യ ദിനത്തിൽ ഇൗ വാഹനത്തിലാവും പ്രസിഡൻറ്​ രാംനാഥ്​ കോവിന്ദ്​ സഞ്ചരിക്കുക. കഴിഞ്ഞ റിപ്പബ്ലിക്​ ദിനത്തിനുമുമ്പ്​ വാഹനം സ്വന്തമാക്കാനായിരുന്നു രാഷ്​ട്രപതി ഭവ​െൻറ തീരുമാനമെങ്കിലും കോവിഡ്​ കാരണം വൈകുകയായിരുന്നു. മെർസിഡസ് ബെൻസി​െൻറ മേബാ എസ് 600 പുൾമാൻ ഗാർഡാണ് രാഷ്​ട്രപതിക്കായി വാങ്ങിയിരിക്കുന്നത്​. 2011 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വാഹനത്തി​െൻറ പരിഷ്​കരിച്ച പതിപ്പാണിത്​. വിആർ 9 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള പുൾമാൻ ഗാർഡ്,​ ടാങ്ക് പോലുള്ള യു​​ദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക്​ സംരക്ഷണം നൽകും.

ബെൻസ്​ മേബാ എസ് 600 പുൾമാൻ ഗാർഡ്​

ആഡംബരത്തി​േൻറയും സുരക്ഷയുടേയും അവസാന വാക്കായാണ്​ ബെൻസ്​ മേബാ എസ് 600 പുൾമാൻ ഗാർഡ്​ അറിയപ്പെടുന്നത്​. രാഷ്​ട്രപതിയുടെ സുരക്ഷാവിഭാഗമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്​ നടത്തുന്ന ആൾട്ടറേഷനുകൾക്ക്​ ശേഷമാകും വാഹനം യാത്രകൾക്ക്​ സജ്ജമാവുക.

ആറ്​ മീറ്ററിലധികം നീളമുള്ള വാഹനമാണിത്​. പുതുമയും പഴമയും ഒന്നിക്കുന്ന വാഹനമാണ്​ ഗാർഡ്​. മുൻകൂട്ടി ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന പതിവും ബെൻസിനില്ല. ഓർഡർ ചെയ്​തതിനുശേഷം കാർ ഡെലിവറി ചെയ്യാൻ ഏകദേശം 1.5 വർഷം മുതൽ 2 വർഷം വരെ എടുക്കും. വി.ആർ 9 ലെവൽ സംരക്ഷണ സവിശേഷതകളാണ്​ വാഹനത്തിലുള്ളത്​. മിസൈൽ ആക്രമണങ്ങളെ​േപ്പാലും തടയുന്ന വിധത്തിൽ ലോഹകവചങ്ങളോടുകൂടിയാണ്​ വാഹനം വരുന്നത്​. പ്രത്യേക സൈറനുകളും ടു-വേ റേഡിയോയും പുതിയ ഇൻറലിജൻറ്​ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് സംവിധാനവും വാഹനത്തിലുണ്ട്​.


എഞ്ചിൻ

523 പിഎസ് കരുത്തും 900 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ട്വിൻ ടർബോ വി 12 എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. 5,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്​. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാതിലുകൾ വളരെ ഭാരമുള്ളതിനാൽ ഒാ​േട്ടാമാറ്റിക്കായാണ്​ അടയുന്നത്​. ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററിനും ഇൻഫോടെയിമെൻറ്​ സിസ്റ്റത്തിനും ഇരട്ട സ്ക്രീനുകളുള്ള പരിഷ്​കരിച്ച ഡാഷ്‌ബോർഡാണ്​ വാഹനത്തിലുള്ളത്​. പിൻഭാഗത്ത് പരസ്​പരം അഭിമുഖമായി ഘടിപ്പിച്ച നാല് സീറ്റുകളാണുള്ളത്​. പിൻ കാബിനാണ്​ കൂടുതൽ ആധുനികം​. സീറ്റ് മസാജറുകൾ, പാനീയങ്ങൾ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയുന്ന കപ്പ് ഹോൾഡറുകൾ എന്നിവയും വാഹനത്തിലുണ്ട്​.


സുരക്ഷ

രണ്ട​ു മീറ്റർ അകലെ നിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി ഉപയോഗിച്ചുള്ള സ്​ഫോടകങ്ങളെ നേരിടാൻ പുൾമാൻ ഗാർഡിനാകും​. എകെ -47 പോലുള്ള റൈഫിളുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന ജാലകങ്ങളാണ്​ നൽകിയിരിക്കുന്നത്​. കാറിൽ ധാരാളം പരിഷ്ക്കരണങ്ങളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉണ്ട്. ആക്രമണം നേരിട്ട്​ തീപിടിത്തം പോലുള്ളവ ഉണ്ടായാൽ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ഒാക്​സിജനും നൽകിയിട്ടുണ്ട്​. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച്​ ആറ്​ മുതൽ 10 കോടി രൂപ വരെ വിലവരുന്ന വാഹനമാണ്​ പുൾമാൻ ഗാർഡ്​.

Tags:    
News Summary - president ramnath kovind gets a brand new mercedes maybach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.