ശബ്​ദവീചികൾ വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസുമായി പോർഷെ

പോർഷെയുടെ ഡിജിറ്റൽ ഡിവിഷൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ച്​ നേരിയ ശബ്​ദവീചികൾ വിശകലനം ചെയ്യാനുള്ള സാ​േങ്കതികവിദ്യ വികസിപ്പിച്ചു. വാഹന ഘടകങ്ങളുടെ പരിശോധനയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്​ കാര്യക്ഷമത വർധിപ്പിക്കും. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഘടകങ്ങളുടെ വികസനവും ഉൽപാദനവും മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. പുതിയ സാങ്കേതികവിദ്യയിലെ ആഴത്തിലുള്ള പഠന രീതികൾ ഉപയോഗിച്ച്​ വിശ്വസനീയമായും കൃത്യമായും ശബ്​ദങ്ങൾ കണ്ടെത്താനാകും.


വാഹനത്തി​െൻറ വിവിധ പരിശോധനകൾ എളുപ്പമാക്കാൻ ഇത്​ സഹായിക്കും. 'എ.​െഎ അടിസ്ഥാനമാക്കിയുള്ള പരിശോധന ഗുണനിലവാരം വർധിപ്പിക്കുകയും വിപുലമായ ആപ്ലിക്കേഷനുകളിൽ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. വാഹനഘടക പരിശോധനകളിൽ വിശകലനത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങളെ പ്രാപ്തരാക്കുന്നു'-പോർഷെ ഡിജിറ്റലിലെ വ്യവസായ പരിഹാരങ്ങളുടെ തലവൻ പട്രീഷ്യ റെന്നർട്ട് പറഞ്ഞു. ഇൗ സാങ്കേതികവിദ്യ വിവിധ മേഖലകളിൽ പ്രയോഗിക്കാൻ കഴിയും. ഉദാഹരണത്തിന് എഞ്ചി​െൻറ ശബ്​ദം മനുഷ്യ ചെവിയിലൂടെ വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടുള്ളകാര്യമാണ്​. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഇൗ ​പ്രയകസം ഒഴിവാക്കാനാകും.

ഫോക്​സ്​വാഗൺ പോലുള്ള കമ്പനികൾ നിലവിൽ ശബ്​ദം വിശകലനംചെയ്​ത്​ വാഹനത്തി​െൻറ തകരാർ കണ്ടുപിടിക്കുന്ന സാ​േങ്കതികവിദ്യ നിലവിൽ ഉപയോഗിക്കുന്നുണ്ട്​. പോർഷെ എജിയുടെ വികസന വകുപ്പിനൊപ്പം പോർഷെ ഡിജിറ്റൽ ആണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.