പോൾ വാക്കറുടെ ഒാർമകളുമായി ടൊയോട്ട സുപ്ര; ലേലത്തിൽ വിറ്റുപോയത്​ റെക്കോർഡ്​ തുകക്ക്​

ഫാസ്റ്റ് ആൻഡ്​ ഫ്യൂരിയസ് സിനിമ പരമ്പരയിലൂടെ പ്രശസ്​തനായ ഹോളിവുഡ്​​ നടൻ പോൾ വാക്കറി​െൻറ ഒാർമകൾ പങ്കുവയ്​ക്കുന്ന ടൊയോട്ട സുപ്ര ലേലത്തിൽ വിറ്റുപോയത്​ നാല് കോടി രൂപയ്ക്ക്. ഫാസ്​റ്റ്​ ആൻഡ്​ ഫ്യൂരിയസ്​ ഒന്നാം ഭാഗത്തിലാണ്​ പോൾ വാക്കർ സുപ്ര ഉപയോഗിച്ചത്​. ഇൗ സിനിമ പിന്നീട്​ ലോകത്ത്​ ഏറ്റവും വിജയംവരിച്ച സിനിമ പരമ്പരകളിൽ ഒന്നായി മാറി. 2013ൽ വാഹനാപകടത്തിൽ മരിക്കുന്നതുവരെ പോൾ വാക്കർ ഫാസ്റ്റ് ആൻഡ്​ ഫ്യൂരിയസി​െൻറ ഭാഗമായിരുന്നു.

കാൻഡി ഓറഞ്ച് പേൾ സുപ്ര

കാൻഡി ഓറഞ്ച് പേൾ പെയിൻറിൽ തിളങ്ങുന്ന സുപ്ര ന്യൂക്ലിയർ ഗ്ലാഡിയേറ്റർ ഗ്രാഫിക്​സുമായാണ്​ സിനിമയിലെത്തിയത്​. 2 ജെസെഡ്​ ജിടിഇ ടർബോചാർജ്​ഡ്​ 3.0 ലിറ്റർ ഇൻലൈൻ-ആറ് സിലിണ്ടർ എഞ്ചിനിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. 1994 മോഡൽ സുപ്ര 2001ൽ പുറത്തിറങ്ങിയ സിനിമയിലാണ്​ ഉപയോഗിച്ചത്​. 2003 ൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ്​ ഫ്യൂരിയസ് 2 സിനിമയിലും വാഹനം പ്രത്യക്ഷപ്പെട്ടു.

അമേരിക്കയിലെ ബാരറ്റ്-ജാക്​സൺ മാർക്കറ്റ് പ്ലേസ് വഴി റെക്കോർഡ് തുകയായ 550,000 ഡോളറിനാണ്​ വാഹനം വിറ്റത്​. സുപ്രയ്‌ക്കൊപ്പം, ലേല വിജയിക്ക് ആധികാരികത സർട്ടിഫിക്കറ്റ് ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ഡോക്യുമെ​േൻറഷനും ലഭിക്കും. ബോമെക്​സ്​ ബോഡി കിറ്റ്, ടിആർഡി-സ്റ്റൈൽ ഹുഡ്, എപിആർ അലുമിനിയം റിയർ വിങ്​, 19 ഇഞ്ച് ഡാസ് മോട്ടോർസ്പോർട്ട് റേസിങ്​ ഹാർട്ട് എം 5 വീലുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രത്യേകതകൾ.


രസകരമായ നിരവധി രംഗങ്ങൾ കാറിനുള്ളിൽ ചിത്രീകരിച്ചതിനാൽ വാഹനത്തി​െൻറ ഇൻറീരിയർ പലപ്പോഴും ഫാസ്റ്റ് ആൻഡ്​ ഫ്യൂരിയസ് സിനിമകളിൽ കണ്ടിട്ടുണ്ട്. ക്യാബിൻ നിറം കറുത്തതാണ്. സ്​റ്റിയറിങ്​ വീൽ, നീല സീറ്റുകൾ, ഹെഡ് യൂണിറ്റ് എന്നിവയും ഇതിലുണ്ട്. നാല്​ സ്​പീഡ് ഓട്ടോമാറ്റിക് ട്രാൻസ്​മിഷനാണ്​ വാഹനാണ്​ വാഹനത്തിന്​. മെക്കാനിക്കലുകളുടെ കാര്യത്തിൽ വാഹനത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആദ്യ സിനിമയ്‌ക്കായി കാലിഫോർണിയയിലെ എൽ സെഗുണ്ടോയിലെ ദി ഷാർക്ക് ഷോപ്പിലാണ് ഈ ഐക്കണിക് സ്‌പോർട്‌സ് കാർ നിർമ്മിച്ചത്. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.