മാക്​സ്​ ബിയാജി ചീറിപ്പാഞ്ഞു; 11​ റെക്കോർഡുകൾ തകിടംമറിഞ്ഞു

വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലെ പ്രധാന ആരോപണം അവർ മെല്ലപ്പോക്കുകാരെന്നാണ്​. പക്ഷെ കഥ മാറിയെന്ന്​ പറയാതിരിക്കാനാവില്ല. മാക്​സ്​ ബിയാജി​യെന്ന മോ​േട്ടാ ജിപി ചാംപ്യൻ ഒാടിച്ച വൈദ്യുത ബൈക്ക്​ കുതിച്ചു​പാഞ്ഞപ്പോൾ തീരുമാനമായത്​ 11 ലോകറെക്കോർഡുകളുടെ കാര്യത്തിലാണ്​. അഞ്ച്​ റെക്കോർഡുകൾ തകർക്കുകയും ആറെണ്ണം പുതുതായി സൃഷ്​ടിക്കുകയും ചെയ്​തിരിക്കുകയാണ്​ ബിയാജി. വോകസൻ വാട്ട്മാൻ ഇലക്ട്രിക് മോട്ടോർസൈക്കിളിലായിരുന്നു ബിയാജിയുടെ പ്രകടനം. ഒന്നും രണ്ടുമല്ല 408 കിലോമീറ്റർ വേഗതയിലാണ്​ വോക്​സൻ ബൈക്ക്​ കുതിച്ചുപാഞ്ഞത്​.


ഫ്രാൻസിലെ ഷാറ്റെറോക്​സ്​ എയർഫീൽഡിലാണ്​ ആറ് തവണ മോട്ടോർ ജി പി ചാംപ്യനായി മാക്സ് ബിയാജിയുടെ പ്രകടനം നടന്നത്​. ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത മോ​േട്ടാർ സൈക്കിൾ റെക്കോർഡ്​ ഉൾപ്പടെയാണ്​ വോക്​സൻ പോക്കറ്റിലാക്കിയത്​. മറ്റ്​ റെക്കോർഡുകൾ ക്വാർട്ടർ മൈൽ വിഭാഗത്തിലാണ്​. പൂജ്യം കിലോമീറ്ററിൽ നിന്ന്​ ക്വാർട്ടർ മൈൽ പിന്നിടു​േമ്പാഴേക്കും 127.30 കിലോമീറ്റർ വേഗതയാർജ്ജിക്കാൻ വാഹനത്തിനായി. ഇതും റെക്കോർഡാണ്​.


300 കിലോയിൽ കൂടുതൽ ഭാരമുള്ള സ്ട്രീംലൈൻ ചെയ്ത ഇലക്ട്രിക് മോട്ടോർസൈക്കിളിന് മണിക്കൂറിൽ 366.94 കിലോമീറ്റർ (മണിക്കൂറിൽ 228.05 മൈൽ) എന്നതും പുതിയ റെക്കോർഡാണ്. സാധാരണ രുതിയിൽ ബൊളീവിയയിലെ സലാർ ദെ ഉയൂനി ഉപ്പ് പാടത്താണ്​ മത്സരങ്ങൾ നടക്കേണ്ടത്​. കോവിഡ് കാരണം വോക്‌സൻ അത്​ മാറ്റിവയ്​ക്കുകയായിരുന്നു.വോക്​സ​െൻറ നേക്കഡ്​ ബൈക്കും മത്സരത്തിൽ പ​െങ്കടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.