പുതിയ ഥാർ പൊളിയെന്ന്​ ഉമർ അബ്​ദുല്ല; മറുപടിയുമായി ആനന്ദ്​ മഹീന്ദ്ര

ശ്രീനഗർ: പുതിയ ഥാർ റോഡിലിറങ്ങും മു​െമ്പ സൃഷ്​ടിച്ച തരംഗം ചില്ലറയൊന്നുമല്ല. ഏതൊരു വാഹനപ്രേമിയേയും ആവേശം കൊള്ളിക്കുന്ന എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയാണ്​ ന്യൂജെൻ ഥാറിനെ മഹീന്ദ്ര അണിയിച്ച്​ ഒരുക്കിയിരിക്കുന്നത്​.

പുതിയ ഥാർ ടെസ്​റ്റ്​ ഡ്രൈവ്​ നടത്തിയതി​െൻറ അനുഭവം പങ്കുവെക്കുകയാണ്​ ജമ്മു കശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല. അതിശയിപ്പിക്കുന്ന വാഹനം എന്നാണ്​ അദ്ദേഹം ഥാറിനെ വിശേഷിപ്പിക്കുന്നത്​​. 'പിതാവുമൊത്തുള്ള ചെറിയ യാത്ര എനിക്ക്​ ഏറെ ഇഷ്​ടമായി. ശരിക്കും എന്നെ അതിശയിപ്പിച്ചു.

ഇനി പർവതങ്ങളിലേക്കും മഞ്ഞിലേക്കുമുള്ള ഒാഫ്​ റോഡ്​ യാത്രക്കായി ഞാൻ കാത്തിരിക്കുകയാണ്​. ആനന്ദ്​ മഹീന്ദ്രക്കും​ മറ്റു സംഘാങ്ങൾക്കും അഭിനന്ദനങ്ങൾ' -ഉമർ ട്വിറ്ററിൽ കുറിച്ചു. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്​ അബ്​ദുല്ലയുടെ കൂടെ വാഹനമോടിച്ച്​ പോകുന്ന ചിത്രവും ഉമർ പങ്കുവെച്ചിട്ടുണ്ട്​.


ഉമറി​െൻറ ട്വീറ്റിന്​ മറുപടിയായി മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്രയും രംഗത്തെത്തി. 'വളരെ വലിയ അഭിനന്ദനമാണ്​ താങ്കൾ നൽകിയിട്ടുള്ളത്​. ഓടിക്കുന്ന കാറുകൾ മികച്ചതാകണമെന്ന്​ ആഗ്രഹിക്കുന്നയാളാണ്​ താങ്കളെന്ന്​ എന്നിക്കറിയാം' -അദ്ദേഹം പ്രതികരിച്ചു.

ഒക്ടോബർ രണ്ടിനാണ്​ ഥാറി​െൻറ വില കമ്പനി പ്രഖ്യാപിച്ചത്​. 9.80 - 13.75 ലക്ഷത്തിന്​ ഇടയിലാണ്​ ഷോറൂം വില. ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. നവംബർ ഒന്ന്​ മുതലാണ്​ ഡെലിവറി തുടങ്ങുക. ഇതോടെ നിരത്തിലും മലമുകളിലുമെല്ലാം പുതിയ ഥാറിനെ കാണാനാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.