െഎതിഹാസിക റാലി കാറിന്​ ആദരം; ജൂക്കി​െൻറ കൺസപ്​ട്​ അവതരിപ്പിച്ച്​ നിസാ​ൻ

നിസാ​െൻറ ​െഎതിഹാസിക റാലി കാറുകളിൽ ഒന്നായ 240 ഇസഡിന് ആദരമൊരുക്കി പുതിയ കൺസപ്​ട്​ വെർഷൻ അവതരിപ്പിച്ചു. ദുർഘടമായ ഇൗസ്​റ്റ്​ ആഫ്രിക്ക റാലി ഉൾപ്പടെ വിജയിച്ചിട്ടുള്ള വാഹനമാണ്​ നിസാൻ 240ഇസഡ്​. ഇൗ വാഹനത്തിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ തങ്ങളുടെ നിലവിലെ മോഡലായ ജൂക്​ എസ്​.യു.വിയിൽ നിസാൻ മാറ്റംവരുത്തിയിക്കുന്നത്​.


മുന്നിലെ സ്പോട്ട്ലൈറ്റുകൾ, റെട്രോ റെഡ് എക്സ്റ്റീരിയർ പെയിൻറ്​, വ്യത്യസ്​തമായ കറുത്ത ബോണറ്റ്, കാറി​െൻറ വശത്തുള്ള റേസിങ്​ ഡെക്കലുകൾ എന്നിവ ഉൾപ്പെടെ 240 ഇസെഡിൽ നിന്ന് പ്രചോദനം ഉൾ​ക്കൊണ്ട്​​ മാറ്റം വരുത്തിയിട്ടുണ്ട്​. ബെസ്പോക്ക് ഓഫ് റോഡ് ടയറുകൾ ഉൾക്കൊള്ളുന്നതിനായി വലിയ ചക്ര കമാനങ്ങളും ജ്യൂക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. '1971ൽ കിഴക്കൻ ആഫ്രിക്കൻ റാലിയിൽ 240 ഇസഡ് വിജയിച്ചിരുന്നു.

നിസാ​െൻറ പൈതൃകത്തിലെ സുപ്രധാന നിമിഷം ആഘോഷിക്കാനാണ്​ ജൂക്ക് റാലി ട്രൈബ്യൂട്ട് എന്ന ആശയം അവതരിപ്പിക്കുന്നത്​'-നിസാൻ ഉപഭോക്തൃ വിഭാഗം വൈസ് പ്രസിഡൻറ് കോറലി മ്യൂസി പറഞ്ഞു. വിജയത്തി​െൻറ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ്​ നിസാൻ പുതിയ നീക്കം നടത്തിയിരിക്കുന്നത്​. 1971 ലാണ്​ കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നിവിടങ്ങളിലൂടെയുള്ള ഈസ്റ്റ് ആഫ്രിക്കനാണ്​ വാഹനം ഒാടിച്ചത്​.


210 എച്ച്പി ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ സ്‌ട്രെയിറ്റ്-ആറ് എഞ്ചിനാണ് 240 ഇസഡിന്​ കരുത്തുപകരുന്നത്​. 240 ഇസെഡ് 2013 ൽ പുനർനിർമിക്കുകയും നിസാ​​െൻറ പൈതൃക ശേഖരണത്തി​െൻറ ഭാഗമായി ജപ്പാനിലെ സമയിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്​.റാലി-പ്രചോദിത ജൂക്കിനെ കൺസപ്​ട്​ മോഡലായി നിസാൻ നിലനിർത്തുമെന്നാണ്​ സൂചന. വാഹനത്തി​െൻ പ്രൊഡക്ഷൻ സ്​പെക്​ ഉണ്ടാകില്ല.

Nissan 240Z rally car 

മാഗ്നൈറ്റ് കോം‌പാക്റ്റ് എസ്‌യുവിയും കിക്​സ്​ മിഡ്-സൈസ് എസ്‌യുവിയുമാണ്​ നിലവിൽ നിസാൻ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ. കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൺ എൻട്രി ലെവൽ റെഡിഗോ ഹാച്ച്ബാക്കും വലിയ ഗോ ഹാച്ച്ബാക്കും ഗോ + കോംപാക്റ്റ് സെവൻ സീറ്ററും വിൽക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.