എസ്​.യു.വികൾക്കിടയിലെ 'ഒരുതരി' സെഡാൻ; സ്​കോഡ സ്ലാവിയയെപറ്റി അറിയേണ്ടതെല്ലാം

വാഹനലോകത്ത് പുതുതായുണ്ടാവുന്ന മാറ്റങ്ങൾ എന്തെല്ലാം എന്ന്​ നിരീക്ഷിക്കു​േമ്പാൾ വിചിത്രമായൊരു പ്രതിഭാസം ശ്രദ്ധയിൽപ്പെടും. അതാണ്​ എസ്​.യു.വി മാനിയ. അടുത്തകാലത്ത്​ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പുതു വാഹനങ്ങളെല്ലാം എസ്​.യു.വികളോ എസ്​.യു.വികൾ എന്ന്​ അവകാശപ്പെടുന്ന ക്രോസോവറുകളോ ആണ്​. പുതുതായി പുറത്തിറക്കുന്നത്​ എസ്​.യു.വി അല്ലെന്നുപറയാൻ വാഹന നിർമാതാക്കൾക്കെല്ലാം ഒരുതരം ജാള്യതയാണെന്നതും എടുത്തുപറയേണ്ടതാണ്​. സെഡാൻ എന്ന ക്ലാസിക്​ വാഹന വിഭാഗത്തിനാണ്​ ഇതിനിടയിൽ വംശനാശം സംഭവിച്ചത്​.


മികച്ചൊരു സെഡാൻ വിപണിയിൽ പുതുതായി അവതരിപ്പിച്ചിട്ട്​ ഏറെക്കാലമായി. ഇൗ വരൾച്ചക്ക്​ അറുതിയായാണ്​ സ്​കോഡ സ്ലാവിയ എത്തുന്നത്​. റാപ്പിഡ്​ സെഡാനെ പിൻവലിച്ചിട്ടാണ്​ സ്​കോഡ സ്ലാവിയയെ അവതരിപ്പിക്കുന്നത്​. ഹോണ്ട സിറ്റി മാരുതി സുസുകി സിയാസ്​ ഹ്യൂണ്ടായ്​ വെർന എന്നിവരുടെ എതിരാളിയായിരിക്കും സ്ലാവിയ. നവംബർ 18ന്​ വാഹനം നിരത്തിൽ അവതരിപ്പിക്കപ്പെടും. അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തും.


റാപ്പിഡിനേക്കാൾ വലുത്​

റാപ്പിഡ് എന്ന ബ്രാൻഡിനെ മുന്നോട്ടുകൊണ്ടുപോകലല്ല സ്ലാവിയയിലൂടെ സ്​കോഡ ലക്ഷ്യമിടുന്നത്​. പകരം ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്​സൈസ്​ സെഡാനെ അവതരിപ്പിക്കുകയാണ്​ കമ്പനി. സിറ്റി, സിയാസ്, വെർന എന്നിവർക്ക്​ ചേർന്ന എതിരാളിയാകാൻ വലുതും മികച്ചതുമായ സജ്ജീകരണങ്ങളായിരിക്കും സ്ലാവിയയിൽ ഉണ്ടാവുക. മറ്റ് സ്‌കോഡ കാറുകളിൽ കാണുന്നതുപോലെ മെലിഞ്ഞ ഹെഡ്‌ലാമ്പുകളും മൂർച്ചയുള്ള ബോഡി ലൈനുകളുമുള്ള ഫാമിലി ഡിസൈനാണ്​ വാഹനത്തിന്​. അൽപ്പം തടിച്ച്​ സിയാസിനോട്​ സാമ്യമുള്ള വാഹനമാണ്​ സ്ലാവിയ.

ഫ്ലോട്ടിങ്​ സെൻട്രൽ ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക്​ സ്റ്റിയറിങ്​ വീലും ഉള്ള പുതിയ കുഷാക്കിന് അനുസൃതമായാണ്​ ഇൻറീരിയർ ഡിസൈൻ. ഇതും നിലവിലെ റാപ്പിഡിൽ നിന്നുള്ള വലിയ മാറ്റമായിരിക്കും.

അഴകളവുകൾ

അളവുകളിലേക്ക് വരുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും ഉണ്ടാകും. റാപ്പിഡുമായി താരതമ്യപ്പെടുത്തിയാൽ, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട്​. വീൽബേസും റാപ്പിഡിനേക്കാൾ 99 എംഎം വർധിച്ചു. 2,651 എംഎം വീൽബേസ് മാരുതി സിയാസിന് സമാനമാണ്.വീൽബേസ് ലെഗ്റൂമായും അധിക വീതി ക്യാബിൻ സ്​പേസായും അനുഭവപ്പെടും. ക്ലാസ് ലീഡിങ്​ 520 ലിറ്റർ ബൂട്ടും ആരേയും ആകർഷിക്കുന്നതാണ്​.

പ​ഴയ റാപ്പിഡ്​

എഞ്ചിനുകൾ

സ്​കോഡയിൽ പരിചിതമായ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. കുഷകിലെ എം.ക്യു.ബി എ സിറോ ഇൻപ്ലാറ്റ്‌ഫോമിനുപുറമെ, ടി.എസ്​.​െഎ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും സ്ലാവിയയിൽ അവതരിപ്പിക്കും. ആദ്യത്തേത് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് (EA211 കുടുംബത്തിൽ നിന്നുള്ളത്). ഇൗ എഞ്ചിൻ 115hp കരുത്ത്​ സൃഷ്​ടിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്​സാണ്​. 150 എച്ച്‌പി കരുത്തും ആരോഗ്യകരമായ 250 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്‌ഐ മോട്ടോർ ആയിരിക്കും വലിയ എഞ്ചിൻ ഓപ്ഷൻ. ഇൗ ​േമാഡൽ ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരും.

മികച്ച ഫീച്ചറുകളും സുരക്ഷയും

കുഷകിനെ അപേക്ഷിച്ച് സ്ലാവിയയ്ക്ക് പുതിയ സസ്പെൻഷൻ സജ്ജീകരണം ലഭിക്കും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്‌റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആറ് സ്പീക്കറുകളുള്ള ഹൈ-സ്പെക്ക് ഓഡിയോ സിസ്റ്റം, സബ്-വൂഫർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ എന്നിങ്ങനെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വാഹനം. ആറ് എയർബാഗുകൾ, മൾട്ടി-കൊളിഷൻ ബ്രേക്ക്, ക്രൂസ് കൺട്രോൾ, റിയർ പാർക്കിങ്​ ക്യാമറ എന്നിവ സുരക്ഷക്കായി നൽകിയിട്ടുണ്ട്​. അപകടമുണ്ടായാൽ കാൽനടയാത്രക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുമെന്നും സൈഡ് പോൾ, പിൻ ആഘാതങ്ങൾ എന്നിവ മികച്ചതായിരിക്കുമെന്നും സ്​കോഡ അവകാശപ്പെടുന്നു.

വില

റാപ്പിഡിന്റെ നിലവിലെ വില 7.79 ലക്ഷം മുതൽ 13.29 ലക്ഷം വരെയാണ്. സ്ലാവിയയ്ക്ക് ഏകദേശം 11 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വില വരാനാണ് സാധ്യത. സ്ലാവിയക്ക്​ ഫോക്‌സ്‌വാഗൺ ബാഡ്​ജ്​ ഉള്ള ഒരു സഹോദരനും ഉണ്ടായിരിക്കും. സ്‌കോഡ കുഷാകിന്​, ഫോക്‌സ്‌വാഗൺ ടൈഗൺ പോലെയായിരിക്കും ഇത്​. വിർച്ചസ് എന്ന്​ പേരിട്ടിരിക്കുന്ന​ ഇൗ സെഡാൻ, അതിന്റെ മെക്കാനിക്കലുകളിലും ചില ബോഡി പാനലുകളും സ്ലാവിയയുമായി പങ്കിടും.

Tags:    
News Summary - New Skoda Slavia: All you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.