ഇന്ത്യക്കാരുടെ സ്വന്തം എഫ്​ വൺ, ഫോർമുല റീജിയനലിന്​​ കളമൊരുക്കി ഫാൽക്കൻ റേസിങ്; എഫ്​.​െഎ.എ മേൽനോട്ടം വഹിക്കും​

റേസ്​ട്രാക്കുകളിൽ മിന്നൽപ്പിണറുകൾ ഉതിർക്കാൻ ഇന്ത്യക്കാരുടെ സ്വന്തം ഫോർമുല റീജിയനൽ​​ വരുന്നു. മുംബൈ ആസ്​ഥാനമായുള്ള ഫാൽക്കൻ റേസിങ്​ ആണ്​ ഇതിന്​ മുൻകൈ എടുക്കുന്നത്​. ഇതുസംബന്ധിച്ച ടീസർ ചിത്രവും ഫാൽക്കൻ റേസിങ്​ പുറത്തുവിട്ടു. അന്താരാഷ്​ട്രതലത്തിൽ ഫോർമുല 3 (എഫ്​ 3) റേസിൽ ഉപയോഗിക്കുന്ന കാറുകളാവും ഫോർമുല റീജിയന​ലിൽ മാറ്റുരക്കുക. ഫെഡറേഷൻ ഇൻറർനാഷനൽ ഒാ​േട്ടാമൊബൈൽ എന്ന അന്താരാഷ്​ട്ര റേസിങ്​ ഏജൻസിയുടെ മേൽനോട്ടത്തിലാവും ഫോർമുല റീജിയന​ൽ നടക്കുക.


ഫോർമുല റീജിയണൽ ഇന്ത്യൻ ചാമ്പ്യൻഷിപ്പ്

ഫെഡറേഷൻ ഇൻറർനാഷനൽ ഒാ​േട്ടാമൊബൈൽ അഥവാ എഫ്​.​െഎ.എ ഒന്നിലധികം രാജ്യങ്ങളിൽ ഫോർമുല റീജിയനൽ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുണ്ട്​. എഫ്​ 3 ഏഷ്യൻ ചാമ്പ്യൻഷിപ്പും ഫോർമുല റീജിയണൽ യൂറോപ്പും ഇത്തരത്തിലുള്ളതാണ്​. പ്രാദേശിക ഡ്രൈവർമാർക്ക്​ എഫ്​ വൺ പോലെയുള്ള അന്താരാഷ്​ട്ര വേദികളിലേക്കുള്ള പരിശീലന കളരിയാവും എഫ്​ 3. ഈ വർഷം ആദ്യം നടന്ന എഫ്​ 3 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മുംബൈ ഫാൽക്കൺസ് തങ്ങളുടെ ടീമിനെ കളത്തിലിറക്കിയിരുന്നു. ബിസിനസുകാരായ ജെഹാൻ ദാരുവാലയും കുഷ് മൈനിയും ആണ്​ ഇതിന്​ ചുക്കാൻ പിടിച്ചത്​. ചാമ്പ്യൻഷിപ്പിൽ ദാരുവാലയും സംഘവും മൂന്നാമതായി ഫിനിഷും ചെയ്​തു. ഇൗ പരിചയ സമ്പത്തിൽ നിന്നാണ്​ ഫോർമുല റീജിയനലിലേക്ക്​ ഫാൽക്കൻ റേസിങ്​ എത്തിയത്​.

ചാമ്പ്യൻഷിപ്പ് എന്ന്​ ആരംഭിക്കും?

ഫോർമുല റീജിയനൽ ഇന്ത്യൻ ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മുംബൈ ഫാൽക്കൺസ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി ഒക്ടോബറിൽ പുതിയൊരു റേസിങ്​ മത്സരം തുടങ്ങുന്നതിനെപറ്റി സൂചന നൽകിയിരുന്നു. കോവിഡ് പകർച്ചവ്യാധിക്കാലത്ത്​ ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് കാണേണ്ടതുണ്ട്. ഇന്ത്യൻ മോട്ടോർസ്പോർട്ട്​ ഭരണസമിതിയായ എഫ്​.എം.എസ്​.സി.​െഎ അടുത്തിടെ വാർഷിക കലണ്ടർ 2021 ഡിസംബർ 31 മുതൽ 2022 മാർച്ച് 31 വരെ നീട്ടിയിരുന്നു. ഇത്​ ഫോർമുല റീജിയനലിനുവേണ്ടിയാണെന്ന്​ സൂചനയുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.