മഹിക്കായി പുതിയ അതിഥി കാത്തിരിക്കുന്നു; വേഗം മടങ്ങി വരൂ എന്ന്​ സാക്ഷി

ഹേന്ദ്ര സിങ്ങ്​ ധോനിക്ക്​ വാഹനങ്ങളോടുള്ള കമ്പം പ്രശസ്​തമാണ്​. ബൈക്കുകളോടാണ്​ ഇഷ്​ടം കൂടുതലെങ്കിലും കാറുകളും എസ്​.യു.വികളും ഒന്നും അദ്ദേഹം വിട്ടുകളയാറില്ല. പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനേക്കാർ മഹി ഇഷ്​ടപ്പെടുന്നത്​ വ്യത്യസ്​തവും പാരമ്പര്യവുമുള്ളവ സ്വന്തമാക്കാനാണ്​.

കുറച്ച്​ നാളുകൾക്ക്​ മുമ്പാണ്​ ഇന്ത്യൻ പട്ടാളത്തിൽ നിന്ന്​ ലേലം ചെയ്​ത നിസാൻ ജോംഗ ധോണി സ്വന്തമാക്കിയത്​. പച്ച നിറമൊക്കെ അടിച്ച്​ ഭംഗികൂട്ടിയ വാഹനത്തി​െൻറ ചിത്രം പിന്നീട്​ അദ്ദേഹം ഇൻസ്​റ്റയിലൂടെ പങ്കുവയ്​ക്കുകയും ചെയ്​തു. മഹിയുടെ ഗ്യാരേജിലെ പുതിയ അതിഥിയാണ്​ നിലവിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്​.

70കളിൽ അമേരിക്കയിൽ നിർമിച്ചിരുന്ന പോണ്ടിയാക്​ ഫയർബേർഡ്​ ട്രാൻസ്​ എ.എം എന്ന മോഡലാണിത്​. അമേരിക്കൻ മസിൽ കാർ വിഭാഗത്തിൽപെടുന്ന ഇവ കാർ ശേഖരണക്കാരുടെ ഇഷ്​ട വാഹനമാണ്​. ഇൗ വാഹനമൊരു ലെഫ്​റ്റ്​ ഹാൻഡ്​ ഡ്രൈവാണ്​. ഉശിരൻ ശബ്​ദം പുറപ്പെടുവിക്കുന്ന ഇവക്ക്​ 325 എച്ച്​.പി വി 8 എഞ്ചിനാണ്​ കരുത്ത്​പകരുന്നത്​.

രണ്ട്​ ഡോറുകളുള്ള പോണ്ടിയാക്​ സ്വാതന്ത്ര്യ ദിനത്തിലാണ്​ റാഞ്ചിയിലെത്തിയത്​. എന്നാൽ ധോനി ​െഎ.പി.എൽ മത്സരവുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്​സ്​ ക്യാമ്പിലാണ്​. ​ അദ്ദേഹത്തി​െൻറ ഭാര്യ സാക്ഷിയാണ്​ ഇൻസ്​റ്റഗ്രാമിലൂടെ വാഹനത്തി​െൻറ ചിത്രവും വീഡിയോയും പങ്കുവച്ചിരിക്കുന്നത്​.

മിസ്സിങ്ങ്​ യു മേജർ ധോണി എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്​. വീഡിയോയിൽ ധോണിയുടെ ഗാരേജിലെ മറ്റ്​ വാഹനങ്ങളും കാണാം. ഹമ്മർ എച്ച്​ 2, ജീപ്പ്​ ഗ്രാൻഡ്​ ചെറോക്കി ട്രാക്ക്​ഹോക്ക്​, റോൾസ്​ റോയ്​സ്​ സിൽവർ ഷാഡൊ സീരീസ്​ വൺ എന്നിവയൊക്കെ വീഡിയോയിൽ കാണുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.