റൂട്ട്​ തെറ്റിച്ച്​ ദുൽഖർ?, പിന്നിലേക്കെടുപ്പിച്ച്​ ട്രാഫിക്​ പൊലീസ്​; വൈറലായി വീഡിയോ

അബദ്ധത്തിൽ റൂട്ട്​ തെറ്റിച്ച്​ വാഹനമോടിച്ചുവന്ന ദുൽഖർ സൽമാനെ ട്രാഫിക്​ പൊലീസ്​ തിരിച്ചയക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ അടുത്തിടെ വാങ്ങിയ നീല നിറത്തിലുള്ള പോർഷെ പനമേര ടർബോ സ്​​േപാർട്​സ്​ കാറാണ്​ കഥയിലെ നായകൻ. നാല്​ വരി പാതയിൽ ഡിവൈഡറിന്​ സമീപത്തുകൂടി റൂട്ട്​ തെറ്റിച്ചുവരുന്ന പോർഷെയാണ്​ വീഡിയോയിലുള്ളത്​.


മമ്മൂട്ടിയെന്ന പേരിനോടൊപ്പം ഇഴുകിച്ചേർന്ന 369 എന്ന നമ്പരിൽ നിന്നാണ്​ വാഹനയാത്രികർ കാർ തിരിച്ചറിഞ്ഞത്​. റൂട്ട്​ തെറ്റിച്ച്​ ഏറെദൂരം മുന്നിലേക്കുവന്ന വാഹനം ട്രാഫിക്​ പൊലീസ്​ തടയുന്നതും വീഡി​യോയിൽ കാണാം. തുടർന്ന്​ വാഹനം റിവേഴ്​സിൽ തിരികെ പോകുന്നു. കൃത്യമായ റൂട്ടിൽ മുന്നോട്ട്​ കുതിക്കുന്ന പനമേരയെ ബൈക്കിൽ യുവാക്കൾ പിന്തുടരുന്നുമുണ്ട്​. ഇവർ വാഹനം ഓവർടേക്ക്​ ചെയ്​ത്​ എടുത്ത വീഡിയോയിൽ ഡ്രൈവിങ്​ സീറ്റിൽ ദുൽഖറെ കാണാനാകും. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.



2018 ലാണ്​ ദുൽഖർ പനമേര വാങ്ങുന്നത്​. നാലുപേർക്ക്​ സഞ്ചരിക്കാവുന്ന അപൂർവ്വം സ്​പോർട്​സ്​ കാറുകളിലൊന്നാണ്​ പോർഷെ പനമേര. വാങ്ങിയ സമയത്ത്​ വാഹനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്‍റർനെറ്റിൽ വൈറലായിരുന്നു. പോർഷെ പനമേര ടർബോ വളരെ ശക്തമായ കാറാണ്. ഇന്ത്യയിൽ, 2018 പതിപ്പ് ഇ-ഹൈബ്രിഡ്, ടർബോ വേരിയന്റുകളിൽ ലഭ്യമാണ്. 4.0 ലിറ്റർ വി 8 എഞ്ചിനാണ് ടർബോ വേരിയന്‍റിന് കരുത്ത് പകരുന്നത്.

543 ബിഎച്ച്പികരുത്തും 770 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഫ്രണ്ട് എഞ്ചിൻ റിയർ വീൽ ഡ്രൈവ് കാറായ ഇത് വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. 8 സ്പീഡ് പിഡികെ ട്രാൻസ്മിഷനാണ്​. ഇരട്ട-ക്ലച്ച് ട്രാൻസ്മിഷനായതിനാൽ ലൈറ്റ്​നിങ്​ സ്​മൂത്ത്​ ഗിയർഷിഫ്​റ്റാണ്​ വാഹനത്തിന്‍റെ പ്രത്യേകത.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.