ബാല്യകാല സുഹൃത്തിന് 80 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനിച്ച് ഗായകൻ

ബാല്യകാല സുഹൃത്തിന് ബെൻസ് എസ്‌.യു.വി സമ്മാനിച്ച് പ്രശസ്ത പഞ്ചാബി ഗായകൻ മിക സിങ്. ബാല്യകാല സുഹൃത്തും തന്റെ മാനേജറുമായ കൻവൽജീത് സിങ്ങിനാണ് ജി.എൽ.ഇ 250 ഡി നൽകിയത്. 2015 മുതൽ 2020 വരെയാണ് ജി.എൽ.ഇ 250 ഡി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയത്. ഓൺറോഡ് വില ഏകദേശം 80 ലക്ഷം രൂപയായിരുന്നു അന്ന് വാഹനത്തിന്റെ വില.

മിക സിങ് സമ്മാനിച്ച പുതിയ ബെൻസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ കൻവൽജീത് സിങ് പങ്കുവച്ചിട്ടുണ്ട്. ‘നീണ്ട 30 വർഷമായി ഞങ്ങൾ ഒരുമിച്ചുണ്ട്. അദ്ദേഹം എന്റെ സുഹൃത്തോ ബോസോ മാത്രമല്ല, സഹോദര തുല്യനാണ്. പ്രിയപ്പെട്ട കാർ എനിക്ക് സമ്മാനിച്ചതിന് പാജിക്ക് നന്ദി, ഇത് തികച്ചും മനോഹരമാണ്. നിങ്ങൾക്ക് ഏറ്റവും വലിയ ഹൃദയമുണ്ട്, ഈ സമ്മാനം വിലമതിക്കുന്നതാണ് .ചിത്രത്തിനൊപ്പം കൻവൽജീത് സിങ് കുറിച്ചു.

മിക സിങും ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. 'ഞങ്ങൾ എപ്പോഴും നമുക്കായി സാധനങ്ങൾ വാങ്ങുന്നു, എന്നാൽ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല! എന്റെ സുഹൃത്ത് ഒരുപാട് സന്തോഷം അർഹിക്കുന്നു’-മിക കുറിച്ചു.

ബെൻസ് ജി.എൽ.ഇ 250 ഡിയുടെ 2016 മോഡലാണ് ഇത്. രണ്ട് ലിറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. ബോളിവുഡിലെ ഏറ്റവും പ്രശസ്‍തനായ പഞ്ചാബി ഗായകരിൽ ഒരാളാണ് മിക സിങ്. പഞ്ചാബി, ഹിന്ദി സംഗീത വ്യവസായങ്ങളിൽ മിക സിങ് ജനപ്രീതി നേടിയിട്ടുണ്ട്. നിരവധി ബംഗാളി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ദുർഗാപൂരിലാണ് മിക ജനിച്ചത്. കുടുംബത്തിലെ ആറ് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് മിക. ജനിച്ചത് ദുർഗാപൂരിലാണെങ്കിലും അച്ഛന്റെയും സഹോദരന്റെയും കൈപിടിച്ച് മിക പിന്നീട് ബിഹാറിലെ പട്‌നയിലേക്ക് താമസം മാറി.

Tags:    
News Summary - Mika Singh gifts a swanky Mercedes to close friend Kanwaljeet Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.