അതിശയിപ്പിക്കുന്ന രൂപസൗകുമാര്യം, എം.ജിയുടെ പുതിയ എസ്​.യു.വി വണ്ണി​െൻറ കൂടുതൽ ചിത്രങ്ങൾ പുറത്ത്​

കോംപാക്​ട്​ എസ്​.യു.വിയായ വണ്ണി​െൻറ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട്​ എം.ജി എം.ജി മോ​​േട്ടാഴ്​സ്​. ജൂലൈ 30 ന് നടക്കുന്ന ആഗോള അവതരണത്തിന്​ മുന്നോടിയായാണ്​ വാഹനത്തി​െൻറ ചിത്രങ്ങൾ പുറത്തുവിട്ടത്​. പുതിയ ചിത്രങ്ങളിൽ എംജി വൺ എസ്‌യുവി ബബിൾ ഓറഞ്ച്, വൈൽഡർനെസ് ഗ്രീൻ എന്നിങ്ങനെ രണ്ട് ആകർഷകമായ ഷേഡുകളിലാണ്​ കാണപ്പെടുന്നത്​. മോഡുലാർ പ്ലാറ്റ്‌ഫോമായ സിഗ്​മ ആർക്കിടെക്​ചറിലാണ്​ പുതിയ എസ്​.യു.വി നിർമിച്ചിരിക്കുന്നത്​. ഇതേ വാഹനത്തി​െൻറ ഇ.വി പതിപ്പിനും ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്​ പ്ലാറ്റ്​ഫോം. ചിപ്പ് സാങ്കേതികവിദ്യ, ആക്​ടീവ്​ ഡിജിറ്റൽ എകോ സിസ്​റ്റം തുടങ്ങിയ പ്രത്യേകതകളും വാഹനത്തിനുണ്ട്​.


പുത്തൻ കളർ ഓപ്ഷനുകളും ത്രിമാന ഇഫക്റ്റ് ഉള്ള വിശാലമായ, സ്പോർട്ടി ഗ്രില്ലും വാഹനത്തി​െൻറ പ്രത്യേകതയാണ്​. ഹെക്ടർ എസ്‌യുവിയിൽ വരുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറാകും വാഹനത്തിന്​ കരുത്തേകുകയെന്നാണ്​ സൂചന. എഞ്ചിൻ 180 ബിഎച്ച്പി കരുത്ത്​ പുറത്തെടുക്കും. ട്രാൻസ്​മിഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഉൾപ്പെടാം. തിരഞ്ഞെടുത്ത വിപണികൾക്കായി ഒരു ഓയിൽ-ബർണർ ഓപ്ഷനും ഉണ്ടായിരിക്കും. വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, പവേർഡ് സീറ്റുകൾ, വയർലെസ് ചാർജിങ്​, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.


ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവയായിരിക്കും എം.ജി വണ്ണി​െൻറ ഇന്ത്യയിലെ എതിരാളികൾ. നിലവിൽ, കമ്പനിയുടെ ലൈനപ്പിൽ ഹെക്​ടർ, ഹെക്​ടർ പ്ലസ്, ഇസഡ് ഇവി, ഗ്ലോസ്റ്റർ എന്നിവ ഉൾപ്പെടുന്നു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.