ഫെറാരിക്ക്​ ആദരമായി ബെൻസിന്​ ചുവപ്പ്​ പെയിൻറടിക്കുന്നു; ഫോർമുല വണ്ണിൽ പരിധിയില്ലാത്ത സൗഹൃദം

ഫോർമുല വണ്ണിലെ തിളങ്ങുന്ന പേരാണ്​ ഫെറാരിയുടേത്​. 999 എഫ്​ വൺ മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു ഇൗ ഇറ്റാലിയൻ കുതിര. വരാൻ പോകുന്നത്​ ആയിരാമത്തെ മത്സരമാണ്​. എല്ലാംകൊണ്ടും ചരിത്രപരമായ പോരാട്ടമാണത്​. ഫെറാരിയുടെ സ്വന്തം തട്ടകമായ മ്യൂഗെല്ലൊയിലെ ട്രാക്കിലാണ്​ മത്സരം നടക്കുക.

ഇതുവരെ മോ​േട്ടാ ജി.പികൾക്ക്​ മാത്രം ഉപയോഗിച്ചിരുന്ന വേദിയാണിത്​. ആദ്യമായാണ്​ ഫോർമുല വണ്ണിന്​ ഇവിടെ കളമൊരുങ്ങുന്നത്​. എഫ്​ വണ്ണിൽ സുരക്ഷാ കാറുകൾ നൽകുന്നത്​ മെഴ്​സിഡസ്​ ബെൻസാണ്​. ബെൻസി​െൻറ പെർഫോമൻസ്​ വിഭാഗമായ എ.എം.ജി കാറുകളാണ്​ ഫോർമുല വൺ കാറുകൾക്കൊപ്പം കുതിച്ചുപായുന്നത്​. വരാൻ പോകുന്ന മ്യൂഗല്ലൊ ഗ്രാൻപ്രീയിൽ തങ്ങളുടെ സേഫ്​റ്റി കാറുകൾക്ക്​ ചുറപ്പ്​ നിറം നൽകാനാണ്​ ബെൻസ്​ തീരുമാനിച്ചിരിക്കുന്നത്​.


1000 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഫെറാരിക്ക്​ ആദരമായാണ്​ ബെൻസി​െൻറ തീരുമാനം. 'മഹത്തായ ഇറ്റാലിയൻ ബ്രാൻഡി​െൻറ നീണ്ട റേസിംഗ് പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാകും മ്യൂഗല്ലൊ ഗ്രാൻപ്രീ'മെഴ്‌സിഡസ് ടീം ലീഡർ ടോട്ടോ വോൾഫ് പറഞ്ഞു. 'മെഴ്‌സിഡസ്-എ‌എം‌ജി സുരക്ഷാ കാറിന്​ ഫെറാരി റെഡ്​ നിറം ഉപയോഗിച്ചാകും ‌ ഞങ്ങൾ‌ ഈ നേട്ടത്തെ ആദരിക്കുക. ഫോർ‌മുല വണ്ണിന്​ നിരവധി ചരിത്ര നിമിഷങ്ങൾ‌ നൽ‌കിയ മാറനെല്ലോയിലെ പുരുഷന്മാർക്കും സ്ത്രീകൾ‌ക്കും ആഘോഷിക്കാനും‌ം അഭിമാനിക്കാനും ഏറെയുണ്ട്​. അത്തരം എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ആദരവ് നൽകുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.


മ്യൂഗല്ലോയിലെ മത്സരത്തെക്കുറിച്ച് എഫ്​ വൺ ഡ്രൈവർമാരും ആവേശത്തിലാണ്. മോട്ടോ ജി.പി ഇതിഹാസം വാലൻറീനോ റോസിയും പുതിയ മത്സര​െത്തക്കുറിച്ച്​ വലിയ ആവേശത്തിലാണ്​. 'എനിക്കും എന്നെപ്പോലെ ഒരുപാട് റൈഡർമാർക്കും മ്യുഗല്ലോയിതേ്​ ലോകത്തിലെ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണ്. മോട്ടോർ സൈക്കിളുകൾക്കും കാറുകൾക്കും ഇവിടെ തിളങ്ങാനാകും' 2008ൽ ഫെറാരി എഫ് 1 കാർ പരീക്ഷണ ആവശ്യങ്ങൾക്കായി ട്രാക്കിൽ ഓടിച്ചിട്ടുള്ള റോസി സാക്ഷ്യം പറയുന്നു. സെപ്​തംബർ 11 മുതൽ 13വരെയാണ്​ മ്യൂഗല്ലൊ ഗ്രാൻപ്രീ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.