2030ഒാടെ സമ്പൂർണ വൈദ്യുത വാഹനങ്ങൾ; വിപ്ലവകരമായ തീരുമാനവുമായി മെഴ്​സിഡസ്​ ബെൻസ്​

2030ഒാടെ സമ്പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക്​ മാറുമെന്ന പ്രഖ്യാപനവുമായി മെഴ്​സിഡസ്​ ബെൻസ്.​ 2025 മുതൽ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെൻസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഭാവിയിൽ ഇലക്ട്രിക് കാറുകൾക്കായി മൂന്ന് ഇവി ഡിസൈൻ തീമുകളും കമ്പനി വികസിപ്പിക്കും. ഇതോടൊപ്പം ഇവി ബാറ്ററികൾ നിർമിക്കാൻ എട്ട്​ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജർമൻ വാഹനഭീമൻ​ തീരുമാനിച്ചിട്ടുണ്ട്​. ഇൗ ദശകത്തി​െൻറ അവസാനത്തോടെ പൂർണമായും ഇ.വി ആവുകയാണ്​ ഇൗ പ്രവർത്തനങ്ങളുടെയെല്ലാം ലക്ഷ്യം.


സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഡെയിംലർ എജിയുടെയും മെഴ്‌സിഡസ് ബെൻസ് എജിയുടെയും സിഇഒ ഓല കല്ലേനിയസാണ്​ കമ്പനിയുടെ പുതിയ തീരുമാനങ്ങൾ വെളിപ്പെടുത്തിയത്​. 'ലോകത്ത്​ ഇവി ഷിഫ്റ്റ് വേഗതത്തിൽ നടക്കുകയാണ്​. പ്രത്യേകിച്ച് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടുന്ന ആഢംബര വിഭാഗത്തിൽ. വിപണികൾ ഇലക്ട്രിക് മാത്രമായി മാറുമ്പോൾ ഞങ്ങളും തയ്യാറായിരിക്കുകയാണ്​. വേഗത്തിലുള്ള പരിവർത്തനത്തിലൂടെ ബെൻസി​െൻറ സ്ഥിരമായ വിജയം ഞങ്ങൾ ഉറപ്പാക്കും'-അദ്ദേഹം പറഞ്ഞു.


ഇവി റോഡ്​മാപ്പ് അനുസരിച്ച്, അടുത്ത വർഷം കമ്പനിയുടെ എല്ലാ സെഗ്‌മെൻറുകളിലും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നാല് വർഷത്തിനുള്ളിൽ കമ്പനി നിർമിക്കുന്ന ഓരോ മോഡലിനും സമാന്തരമായി ഇലക്​ട്രിക്​ വാഹനവും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഈ വർഷം അവസാനത്തോടെ മെഴ്‌സിഡസ് നാല് പൂർണ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും. അടുത്ത വർഷത്തോടെ, മെഴ്‌സിഡസ് ഇക്യുഇ, ഇക്യുഎസ് എന്നിവയുടെ എസ്‌യുവി പതിപ്പുകളും അവതരിപ്പിക്കും. 2024 ഓടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് ജി ക്ലാസ് പുറത്തിറക്കും.


സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിന്​ എട്ട് ജിഗാഫാക്​ടറികൾ സ്ഥാപിക്കാനും മെഴ്‌സിഡസ് പദ്ധതിയിടുന്നുണ്ടെന്ന്​ ആർ ആൻഡ്​ ഡി ഡിവിഷനിലെ ചീഫ് ഓപ്പറേറ്റിങ്​ ഓഫീസർ മർകസ് ഷാഫർ പറഞ്ഞു. ജിഗാഫാക്​ടറികളിലൊന്ന് അമേരിക്കയിലും നാലെണ്ണം ഫാക്ടറികൾ യൂറോപ്പിൽ മറ്റ്​ പങ്കാളികളുമായി ചേർന്നും സ്​ഥാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.