ലോകത്തിലെ ഏറ്റവും മനോഹരമായ സ്​കൂട്ടർ -യമഹ വിനൂറ

നിനമ്മുക്ക്​ ലോകത്തിലെ ഏറ്റവും മനോഹരമായ സ്​കൂട്ടറുകളിലൊന്നിനെ പരിചയപ്പെടാം. യമഹ നിർമിക്കുന്ന സ്​കൂട്ടറി​െൻറ പേര്​ വെനൂറ. ആദ്യ​മേ ഒരു കാര്യം പറയാം, തയ്​വാനിൽ പുറത്തിറക്കിയ ഇൗ സ്​കൂട്ടർ ഇപ്പോൾ ഇന്ത്യയിൽ എത്തിക്കാനുള്ള ഒരുദ്ദേശവും യമഹക്കില്ല. ഇതൊരു 125 സിസി, സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്​ടഡ്​ സംവിധാനമുള്ള വാഹനമാണ്​. സ്റ്റാൻഡേർഡ്, എം എന്നിങ്ങനെ രണ്ട്​ ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്​. എം എന്നത്​ വിവിധ ആക്‌സസറികൾ ഉൾക്കൊള്ളുന്ന മോഡലാണ്​.


ചില കാർട്ടൂൺ കഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്ന ഇരട്ട കണ്ണുള്ള ഡിസൈനാണ്​ വാഹനത്തി​െൻറ ഏറ്റവും വലിയ സവിശേഷത. പഴമയിലേക്കുള്ള തിരിച്ചുപോക്കിലാണ്​ നിലവിൽ ലോകത്തെ പ്രമുഖ വാഹനകമ്പനികളെല്ലാം ശ്രദ്ധചെലുത്തിയിരിക്കുന്നത്​. നിയോ-റെട്രോ എന്ന്​ വിളിക്കുന്ന അതേ സ്​റ്റൈലിങ്​ പാറ്റേണാണ്​ വെനൂറയും പിൻതുടരുന്നത്​. പഴയമോഡൽ ഉരുണ്ട ഹെഡ്​ലൈറ്റുകളാണെങ്കിലും അതിൽ എൽ.ഇ.ഡിയുടെ ആധുനിക സ്​പർശം നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്​. വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റും ഇതിന്​ ഉദാഹരണമാണ്​.


ഇൻഡിക്കേറ്ററുകളിൽ ഹാലോജൻ യൂണിറ്റാണ് നൽകിയിരിക്കുന്നത്​. ബിഎസ് 6 ഫാസിനോ 125, റേ-ഇസഡ് സ്ട്രീറ്റ് റാലി 125 എഫ്​ഐ, റേ-ഇസഡ് 125 എഫ്​ഐ എന്നിവയിൽ കണ്ട 125 സിസി എഫ്​ഐ മോട്ടോറിനോട് സാമ്യമുള്ളതാണ്​ എഞ്ചിൻ. 57.7 കിലോമീറ്റർ മൈലേജാണ്​ യമഹ വാഗ്​ദാനം ചെയ്യുന്നത്​. മുൻവശത്ത് ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ്​ വാഹനത്തിന്​. ടെലിസ്‌കോപ്പിക് ഫോർക്കും ഒരു മോണോഷോക്കും സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു. 94 കിലോഗ്രാം മാത്രമാണ്​ ഭാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.