മാരുതി കാറുകൾ വാങ്ങാൻ ഇപ്പോഴാണ് നല്ല സമയം; കാരണം ഇങ്ങിനെ

മാരുതി കാറുകൾ വാങ്ങാൻ തയ്യാറെടുത്തിരിക്കുകയാ​ണോ​? എങ്കിൽ ഇതാണ് അതിനുള്ള നല്ല സമയം. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി വില വർധനക്കൊരുങ്ങുകയാണ്. അടുത്തവർഷം മുതൽ വാഹനങ്ങളുടെ വില കമ്പനി വർധിപ്പിക്കും.

2023 ജനുവരിയിൽ തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയുടെ വില വർധിപ്പിക്കാൻ മാരുതി സുസുകി തയ്യാറെടുക്കുന്നതായാണ് വിവരം. പണപ്പെരുപ്പവും സമീപകാല റെഗുലേറ്ററി ആവശ്യകതകളും കാരണം ചിലവ് സമ്മർദ്ദങ്ങളുണ്ടെന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ഫയലിങിൽ മാരുതി സുസുകി അറിയിച്ചു.

'ചെലവ് കുറയ്ക്കാൻ കമ്പനി പരമാവധി ശ്രമം നടത്തുകയാണ്. എന്നാൽ ഇതിൽ കുറച്ചെങ്കിലും ഉപഭോക്താക്കൾക്ക് കൈമാറേണ്ടത് അത്യന്താപേക്ഷിതമാണ്'-ബി.എസ്.ഇ ഫയലിങിൽ മാരുതി പറയുന്നു. '2023 ജനുവരിയിൽ കമ്പനി വില വർധനവ് ആസൂത്രണം ചെയ്തിട്ടുണ്ട്. മോഡലുകൾക്കനുസരിച്ച് അത് വ്യത്യാസപ്പെടും'-അവർ കൂട്ടിച്ചേർക്കുന്നു.

നിർമാണ ചിലവിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായ വർധനവ് കാണുന്നതായി മാരുതി പറയുന്നു. മാരുതി അതിന്റെ വിവിധ മോഡലുകളുടെ വില ഈ വർഷം നിരവധി പ്രാവശ്യം വർധിപ്പിച്ചചിരുന്നു. രാജ്യത്തെ മറ്റുള്ള വാഹന നിർമാതാക്കളും ഇതിൽനിന്ന് ഭിന്നരല്ല. ടാറ്റ മോട്ടോഴ്‌സ് ഈ വർഷം നാല് തവണ വില കൂട്ടി. ഹ്യുണ്ടായ്, ഓഡി, ബെൻസ്, കിയ തുടങ്ങിയ നിർമാതാക്കളും വില കൂട്ടിയിട്ടുണ്ട്.

നവംബറിൽ മാരുതി മൊത്തം 1,59,044 യൂനിറ്റ് വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. ഇന്ത്യൻ വിപണിയിൽ 1,35,055 യൂനിറ്റ് വാഹനങ്ങൾ വിറ്റു. 19,738 യൂനിറ്റാണ് കയറ്റുമതി ചെയ്തത്. മിനി കാർ വിഭാഗത്തിൽ ആൾട്ടോയും എസ്-പ്രസ്സോയുമാണ് താരങ്ങൾ. ഈ രണ്ട് കാറുകളുടെയും 18,251 യൂണിറ്റുകളാണ് നവംബറിൽ വിറ്റഴിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രണ്ട് വാഹനങ്ങളുടെയും വിൽപ്പന 17,473 യൂനിറ്റായിരുന്നു.

സ്വിഫ്റ്റ്, ബലേനോ, ഡിസയർ, സെലേറിയോ, ഇഗ്നിസ് എന്നിവയുടെ 72,844 യൂണിറ്റുകളാണ് നവംബറിൽ കമ്പനി വിറ്റത്. 2021 നവംബറിൽ ഈ വാഹനങ്ങളുടെ 57,019 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിരുന്നു. സിയാസ് സെഡാനിന്റെ വിൽപ്പന 2021 നവംബറിൽ 1,089 യൂണിറ്റായിരുന്നു എങ്കിൽ ഈ വർഷം നവംബർ മാസത്തിലെത്തുമ്പോൾ 1,554 യൂനിറ്റായി ഉയർന്നു.

Tags:    
News Summary - Maruti Suzuki to hike car prices from January onwards. Here is why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.