120 കിലോമീറ്റർ വേഗതയിൽ ഇടിച്ചിട്ടും യാത്രക്കാർ സുരക്ഷിതർ; കഴിവുതെളിയിച്ച്​ മാരുതി

സുരക്ഷയുടെ പേരിൽ ഇന്ത്യയിൽ ഏറ്റവും പഴികേൾക്കുന്ന വാഹന നിർമാതാവാണ്​ മാരുതി സുസുകി. തൊട്ടാൽ പൊളിയുന്നു, ഇടിച്ചാൽ പൊടിപോലും ബാക്കി കാണില്ല എന്നിങ്ങനെ മാരുതി വാഹനങ്ങളെപറ്റിയുള്ള ട്രോളുകൾ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പതിവുമാണ്​. ഇതിനെല്ലാം കടകവിരുദ്ധമായൊരു സംഭവം റിപ്പോർട്ട്​ ചെയ്​തിരിക്കുകയാണിപ്പോൾ.

മാരുതിയുടെ ഹാച്ച്​ബാക്കായ ബലേനോ ഉപഭോക്താവാണ്​ ത​െൻറ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്​. 120 കിലോമീറ്റർ വേഗതയിൽ വന്ന ത​െൻറ ബെലേനോ അപകടത്തിൽ പെട്ടിട്ടും താൻ സുരക്ഷിതനായിരിക്കുന്നു എന്നാണ്​ ഇ​േദ്ദഹം പറയുന്നത്​. ബലെനോ ഓണേഴ്​സ്​ ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഗൗരവ് മിശ്ര എന്ന ഉപഭോക്താവാണ് അനുഭവം പങ്കുവെച്ചിരിക്കുന്നത്.

അപകടത്തിൽപെട്ട വാഹനത്തി​െൻറ ചിത്രങ്ങളും മിശ്ര നൽകിയിട്ടുണ്ട്​. കാറിന്റെ മുന്നിൽ വലതു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചതും ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ചില സമയങ്ങളിൽ ഒരു കാറിന്റെ സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ആളുകളുടെ ജീവൻ രക്ഷിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന്​ നെറ്റിസൺസ്​ അഭിപ്രായപ്പെട്ടു.'120 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച വാഹനത്തിന്​ ഇത്രയും വലിയ ആഘാതം ഉണ്ടായിട്ടും ഡ്രൈവർ സുരക്ഷിതനായിരുന്നു. യാത്രക്കാരെ രക്ഷിക്കാൻ എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചു'-ഗൗരവ് മിശ്ര കുറിച്ചു.


മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻറെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ. വാഹനം ഇതുവരെ 10 ലക്ഷം യൂനിറ്റ് വിൽപ്പന നേടിയിട്ടുണ്ട്​. 2015 ഒക്ടോബറിൽ പുറത്തിറക്കിയതിന് ശേഷം ആറ് വർഷത്തിനുള്ളിൽ ആണ് ബലേനോയുടെ ഈ നേട്ടം. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനാണ്​ 74 ബലേനോയുടെ ഹൃദയം. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്​സ്​ ലിമിറ്റർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനോയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20, ഫോക്​സ്​വാഗൻ പോളോ, എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികൾ.

Tags:    
News Summary - Maruti Baleno Crashes at 120 kmph, Owner Questions Criticism of Build Quality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.