മരുഭൂമിയിലൂടെ എ.ടി.വി പായിച്ച് മമ്മൂട്ടി; ആവേശത്തിൽ ഒപ്പംകൂടി നായികമാരും

മരുഭൂമിയിലൂടെ എ.ടി.വി (ഓൾ ടെറൈൻ വെഹിക്കിൾ)യിൽ കുതിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. പൊളാരിസിന്റെ എ.ടി.വി ആർ ഇസഡ് ആർ എക്സ്പി 4 1000ലാണ് മമ്മൂട്ടിയും നായികമാരും ദുബായിയിൽ ഡെസർട്ട് സഫാരി നടത്തിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ദുബായിൽ എത്തിയത്.

എ.ടി.വി ഡ്രൈവ് വിഡിയോ മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ‘ഡെസേർട്ട് ഡ്രൈവ്’ എന്ന അടിക്കുറിപ്പോടെ പങ്കിട്ടിരിക്കുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ എന്നീ താരങ്ങളും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. പൊളാരിസിന്റെ സൈഡ് ബൈ സൈഡ് വാഹനമായ ആർ ഇസഡ് ആർ എക്സ്പി 4 1000 നാലു പേർക്ക് വാഹനമാണ്. ഒരു ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 110 ബിഎച്ച്പി കരുത്തുണ്ട്. മരുഭൂമികളിലും കുന്നും മലകളുമുള്ള സ്ഥലങ്ങളിലും ഓടിക്കാൻ വേണ്ടിയാണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 7നാണ് ക്രിസ്റ്റഫർ റിലീസിനെത്തുന്നത്. സിനിമയുടെ ടീസർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ 42 സെക്കൻഡുകൾ മാത്രമുള്ള ടീസറിൽ മമ്മൂട്ടിയുടെ മാസ് പ്രകടനമാണ് ദൃശ്യമാകുന്നത്. തമിഴ് നടൻ ശരത് കുമാറും നടി സ്നേഹയും അമലാ പോളും ഐശ്വര്യ ലക്ഷ്മിയും സിദ്ധീഖും ഷൈൻ ടോം ചാക്കോയുമെല്ലാം ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Mammootty riding an ATV through the desert; Heroines excited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.