ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി മമ്മൂട്ടി; കിടപ്പുമുറിയും അടുക്കളയും ജിമ്മും അടക്കം സൗകര്യങ്ങൾ

നടൻ മമ്മൂട്ടിയുടെ പുതിയ കാരവനാണ്​ നിലവിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്​. നട​െൻറ പ്രിയ നമ്പരായ 369 ആണ്​ കാരവനും നൽകിയിരിക്കുന്നത്​. KL07CU369 ആണ്​ രജിസ്​ട്രേഷൻ നമ്പർ. മുഹമ്മദുകുട്ടി പി.​െഎ എന്ന പേരിലാണ്​ വാഹനം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. മാർച്ച്​ നാല്​ 2020നാണ്​ വാഹനം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. വാഹനത്തി​െൻറ ചിത്രങ്ങളും വീഡിയോയും ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്​. ഒാജസ്​ ബോഡിവർക്​സ്​ നിർമിച്ച വാഹനത്തെ ചലിക്കുന്ന കൊട്ടാരം എന്നുതന്നെ വിശേഷിപ്പിക്കാം​.


ഭാരത്​ ബെൻസ്​ 1623 ബി.എസ്​ ആറ്​ ഷാസിയിൽ ബോഡികെട്ടിയാണ്​ കാരവൻ നിർമിച്ചത്​. സാധാരണ യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തില്‍ ആണ് പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. കടും നീലയും വെള്ളയുമാണ് കാരവാന് നല്‍കിയിരിക്കുന്ന നിറം. രണ്ട്​വശങ്ങളിലായി നിരവധി റിക്ലയിനർ സീറ്റുകൾകൂടി പിടിപ്പിച്ച വാഹനത്തിൽ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്​. വണ്‍, പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ്​ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.


നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക സുപ്രധാന വേഷം ചെയ്യുന്നുണ്ട്. വാഹന കമ്പക്കാരനായ നടൻ അടുത്തകാലത്ത്​ റേഞ്ച്​ റോവർ ഒാ​േട്ടാബയോഗ്രഫി ലോങ്​ വീൽബേസ്​ സ്വന്തമാക്കിയിരുന്നു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.