ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി മഹീന്ദ്ര ഫ്ലാഗ്​ഷിപ്പ്​ എസ്​.യു.വി സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ഫ്ലാഗ്​ഷിപ്പ്​ എസ്​.യു.വിയായ എക്സ്​​.യു.വി 700 സമർപ്പിച്ചു. വാഹനത്തിന്‍റെ ഏറ്റവും ഉയർന്ന മോഡലായ എക്സ്​​.യു.വി 700 എ.എക്സ്​ 7 ഓട്ടോമാറ്റിക്​ കാറാണ് സമർപ്പിച്ചത്. 2021 ഡിസംബറിൽ ലിമിറ്റഡ് എഡിഷൻ ഥാർ വാഹനവും മഹീന്ദ്ര ആന്‍റ്​ മഹീന്ദ്ര കമ്പനി ക്ഷേത്രത്തിലേക്ക് സമർപ്പിച്ചിരുന്നു.

ശനിയാഴ്​ച്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു വാഹന സമർപ്പണ ചടങ്ങ്. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആന്‍റ്​ മഹീന്ദ്രാ ലിമിറ്റഡിന്റെ ആട്ടോമോറ്റീവ് ടെക്നോളജി ആന്‍റ്​ പ്രോഡക്ട് ഡവലപ്മെന്‍റ്​ പ്രസിഡന്‍റ്​ ആർ.വേലുസ്വാമി കൈമാറി.

ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (എസ് ആൻറ് പി) എം. രാധ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറൽ മാനേജറും എക്സി. ഡയറക്ടറുമായ സുബോധ് മോറി, റീജിയണൽ സെയിൽസ് മാനേജർ ദീപക് കുമാർ, ക്ഷേത്രം 'അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വൈറ്റ് കളർ ആട്ടോമാറ്റിക് പെട്രോൾ എഡിഷൻ എക്സ്.യു.വി ആണിത്. വാഹനത്തിന്‍റെ ഓൺ റോഡ് വില 28,85853 രൂപയാണ്​.

Tags:    
News Summary - Mahindra's flagship SUV is offered at the Guruvayur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.