ഫീച്ചറുകളിൽ പൊതിഞ്ഞ്​ എക്​സ്​.യു.വി 700; ചിത്രങ്ങൾ കാണാം

പുത്തൻ​ എക്​സ്​.യു.വി 700 ൽ ഫീച്ചറുകളുടെ പെരുമഴയാണ്​ മഹീന്ദ്ര സൃഷ്​ടിച്ചിരിക്കുന്നത്​. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. നൂതനമായ നിരവധി സവിശേഷതകളും പുത്തൻ സാങ്കേതികവിദ്യയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. രണ്ട്​ വിഭാഗങ്ങളിലായി നിരവധി വകഭേദങ്ങളാണ്​ എക്​സ്​.യു.വി 700ന​​ുള്ളത്​. അടിസ്ഥാന വേരിയൻറുകൾ എം.എക്​സ്​ സീരീസിൽ എത്തും. അഡ്രിനോ എക്​സ്​ അഥവാ എ.എക്​സ്​ സീരീസിലാവും ഉയർന്ന വകഭേദങ്ങൾ എത്തുക. എം.എക്​സ് പെട്രോൾ മാനുവൽ വാഹനത്തിന്​ 11.99 ലക്ഷം രൂപയാണ്​ വിലയിട്ടിരിക്കുന്നത്​. എം.എക്​സ്​ ഡീസൽ മാനുവലിന് 12.49 ലക്ഷം രൂപയാണ്​ വില. കുടുതൽ സവിശേഷതകളുള്ള എ.എക്​സ്​ 3 സീരീസി​െൻറ പെട്രോൾ മാനുവലിന്​ 13.99 ലക്ഷം രൂപ മുതൽ ആരംഭിക്കും. എ.എക്​സ്​ 5 പെട്രോൾ മാനുവലിന് 14.99 ലക്ഷം രൂപ വിലവരും. വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ വിലകളും 5 സീറ്റ് പതിപ്പുകൾക്കുള്ളതാണ്. ഒക്ടോബറിലാകും എക്​സ്​.യു.വി 700​െൻറ വാഹന നിരയ്ക്കുള്ള സമ്പൂർണ്ണ വില മഹീന്ദ്ര പ്രഖ്യാപിക്കുക. എൻ‌ട്രി ലെവൽ വേരിയൻറുകളുടെ പ്രാരംഭ വില വളരെ മത്സരാധിഷ്​ടിതമായാണ്​ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്​​. എന്നാൽ ഓട്ടോമാറ്റിക് ഗിയർ‌ബോക്​സ്​, അഡാസ്​ സുരക്ഷാ സാങ്കേതികവിദ്യ, ത്രീ ഡി സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള ഉയർന്ന വേരിയൻറുകളിൽ ഇൗ വിലക്കുറവ്​ നിലനിർത്താൻ കമ്പനിക്കാവുമോ എന്ന്​ കണ്ടറിയണം.

പുത്തൻ എക്​സ്​.യു.വിയുടെ ചിത്രങ്ങൾ കാണാം
























Mahindra XUV700 image gallery

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.