ആദ്യ എക്​സ്​.യു.വി 700 ജാവലിൻ ഗോൾഡ്​ എഡിഷൻ ​കൈമാറി; ഏറ്റുവാങ്ങിയത്​ രാജ്യത്തി​െൻറ അഭിമാന താരം

മഹീന്ദ്രയുടെ പുത്തൻ എസ്​.യു.വിയായ എക്​സ്​.യു.വി 700​െൻറ ജാവലിൻ ഗോൾഡ്​ എഡിഷൻ ​ഒളിമ്പ്യൻ സുമിത് ആന്റിലിന് കൈമാറി. 2020 സമ്മർ പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്64 വിഭാഗത്തിൽ സുമിത് സ്വർണ്ണം നേടിയിരുന്നു. ട്വിറ്ററിലൂടെയാണ്​ കമ്പനി വിവരം അറിയിച്ചത്​. 'ടോക്കിയോ പാരാലിമ്പിക്‌സിൽ രാജ്യത്തിനാകെ അഭിമാനമായി മാറിയ സുമിത ആൻറിലിന്​ ആദ്യ എക്​സ്​.യു.വി 700 ജാവലിൻ ഗോൾഡ്​ എഡിഷൻ ​കൈമാറുന്നത്​ ആവേശകരമായ അനുഭവമാണ്​. ഒരിക്കൽ കൂടി, ഇന്ത്യക്കായി സ്വർണം നേടിയതിന് നന്ദി'-മഹീന്ദ്രയുടെ ഒൗദ്വേഗിക ട്വിറ്റർ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.


ടോക്കിയോ ഒളിമ്പിക്‌സ് 2020ലെ സ്വർണമെഡൽ ജേതാക്കൾക്ക് എക്​സ്​.യു.വി സമ്മാനിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജാവലിൻ എഡിഷൻ എന്ന പേരിൽ പ്രത്യേക വാഹനം പുറത്തിറക്കുകയും ചെയ്​തു. തുടർന്നുള്ള ഗോൾഡ്​ എഡിഷനുകൾ നീരജ്​ ചോപ്രക്കും അവനി ലഖേരക്കും കൈമാറും. പ്രത്യേക നിറവും ബാഡ്​ജിങ്ങും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. കാറിനായി ഗോൾഡൻ തീമും മഹീന്ദ്ര ആവിഷ്​കരിച്ചിരുന്നു. തൊലിപ്പുറത്തെ മാറ്റങ്ങൾ മാത്രമാണ്​ വാഹനത്തിനുള്ളത്​. മറ്റ്​ പ്രത്യേകതകളെല്ലാം സാധാരണ ​മോഡലുകൾക്ക്​ സമാനമാണ്​.


എക്​സ്​.യു.വി 700 ലോഞ്ച് ചെയ്​തതിന് ശേഷം ഇതിനകം 65,000 ബുക്കിങുകൾ ലഭിച്ചതായി കമ്പനി നേരത്തെ പറഞ്ഞിരുന്നു. സാധാരണ ഉപഭോക്തൃ ഡെലിവറികളും ആരംഭിച്ചിട്ടുണ്ട്​. 2022 ജനുവരി 14നകം കുറഞ്ഞത് 14,000 എക്​സ്​.യു.വി700 കൾ നിരത്തിൽ എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 12.49 ലക്ഷം മുതൽ 22.89 ലക്ഷംവരെയാണ്​ എക്​സ്​.യു.വിയുടെ എക്​സ്​ഷോറും വില.



Tags:    
News Summary - Mahindra delivers first XUV700 Javelin Gold Edition to Olympian Sumit Antil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.