ഡൽഹിയിൽ ലോക്​ഡൗൺ, ഷാങ്ഹായിൽ ഓട്ടോ ഷോ: കോവിഡ്​ കാലത്തെ രണ്ട്​ നഗരങ്ങളുടെ കഥ

കോവിഡ്​ മഹാമാരിയുടെ ആരംഭം ചൈനയിൽ നിന്നാണെന്നാണ്​ ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്​. മറിച്ചുള്ള വാദങ്ങളും നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങളും ഇപ്പോഴും പ്രചരിക്കപ്പെടുന്നുണ്ട്​. മനുഷ്യരാശിയെ പിടിച്ചുലച്ച പകർച്ചവ്യാധി വാർഷിക ദുരിതാവസ്​ഥ പിന്നിടു​േമ്പാൾ ചൈനയിൽ നിന്ന്​ വരുന്നത്​ പ്രത്യാശാനിർഭരമായ വാർത്തകളാണ്​. തിങ്കളാഴ്ച മുതൽ ചൈനീസ്​ നഗരമായ ഷാങ്​ഹായിയിൽ പ്രശസ്​തമായ ഓ​ട്ടോ ഷൊ ആരംഭിച്ചു​. എന്നാൽ ഏഷ്യയിലെ മറ്റൊരു മഹാനഗരമായ ഡൽഹി കോവിഡിന്‍റെ നീരാളിപ്പിടുത്തത്തിലാണ്​ ഇപ്പോഴുമുള്ളത്​. തിങ്കളാഴ്ച മുതൽ ഡൽഹിയിൽ വീണ്ടും ലേക്​ഡൗൺ ആരംഭിച്ചു.


ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓ​ട്ടോഷോയാണ്​ ഷാങ്​ഹായിയിലേത്​. ലോകത്ത്​ ഏറ്റവുംകൂടുതൽ ആളുകൾ പിന്തുടരുന്ന ഓട്ടോഷോയും ഇതുതന്നെയാണ്​. കോവിഡ് ലോകത്തിന് ഭീഷണിയായ 2020ൽ ചൈന നിരവധി ഓട്ടോ എക്സിബിഷനുകൾ നിർത്തിവച്ചിരുന്നു. ബീജിങ്​ മോട്ടോർ ഷോയും ഷെംഗ്ഡു ഷോയുമൊക്കെ ഇതിൽപ്പെടുന്നു. ഷാങ്​ഹായ്​ ഷൊ തടസമില്ലാതെ നടക്കുന്നതിനാൽതന്നെ ചൈനയിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ്​ സൂചന. ​ൈചന പോലൊരു പരമാധികാര രാജ്യത്തുനിന്ന്പൈൂർണമായും സത്യസന്ധമായ വാർത്തകൾ പ്രതീക്ഷിക്കാവതുമല്ല.


പ്രാദേശികവും ആഗോളവുമായ നിരവധി നിർമാതാക്കളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്​ ഷാങ്ഹായ് ഓട്ടോ ഷോ. നിസ്സാൻ എക്സ്-ട്രയൽ അപ്‌ഡേറ്റ് വെർഷൻ, ലെക്സസ് ഇഎസിന്‍റെ ആഗോള അരങ്ങേറ്റം, ഹോണ്ടയുടെ ഇ പ്രോട്ടോടൈപ്പ്്​, എ 6 ഇ-ട്രോൺ കൺസെപ്റ്റ് എന്നിവയെല്ലാം ഷാങ്​ഹായിയിൽ അവതരിച്ചിട്ടുണ്ട്​. ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് വാഹന വ്യവസായത്തെ ഇന്ത്യയുടെ വാഹനമേഖലയുമായി താരതമ്യം ചെയ്യാനാകില്ല. വർധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ ഇന്ത്യൻ വിപണി അനിശ്​ചിതത്വത്തിലാണ്​. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,000 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​.


ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ എന്നിവ കോവിഡിൽ വീർപ്പുമുട്ടുകയാണ്​. വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയ ശേഷം ഡൽഹിയിൽ തിങ്കളാഴ്ച ആറ് ദിവസത്തെ ലോക്ക്ഡൗണു​ം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരിയിലാണ്​ ഡൽഹി ഓ​ട്ടോ എക്​സ്​പോ നടന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.