ടൊയോട്ടയിൽ നിന്ന്​ രണ്ടേകാൽ കോടിയുടെ സൂപ്പർ കാർ; പൂജ്യത്തിൽ നിന്ന്​ 100കിലോമീറ്റർ വേഗതക്ക്​ അഞ്ച്​ സെക്കൻഡ്​ മാത്രം

ടൊയോട്ടയെന്നാൽ കൂറ്റൻ എസ്​.യു.വികളും എം.പി.വികളും ട്രക്കുകളും നിർമിക്കുന്ന വാഹന കമ്പനിയെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്​. എന്നാൽ റോഡുകളെ ത്രസിപ്പിക്കാൻ പോന്ന സൂപ്പർ കാറുകളും ടൊയോട്ട നിർമിക്കുന്നുണ്ട്​. പക്ഷെ ഇവ നിരത്തിലെത്തുന്നത്​ ലക്​സസ്​ എന്ന ​േപരിലാണെന്നുമാത്രം. ടൊയോട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡാണ്​ ലക്​സസ്​. ബെൻസിനോടും ബി.എം.ഡബ്ലുവിനോടും ഓഡിയോടും കിടപിടിക്കുന്ന ആഢംബര വാഹനങ്ങൾ ടൊയോട്ട നിർമിക്കുന്നത്​ ലക്​സസ്​ എന്ന പേരിലാണ്​.


ലെക്​സസിന്‍റെ സാധാരണ ജനുസിൽ നിന്ന്​ വേറിട്ടുനിൽക്കുന്ന വാഹനമാണ്​ എൽ‌സി 500 എച്ച് കൂപ്പെ. ഇതൊരു സൂപ്പർ കാറാണ്​. സൂപ്പർ കാറുകൾ എന്നുപറഞ്ഞാൽ പോർഷെ, ഫെറാരി, ല​ംബോർഗിനി, ആസ്റ്റൻ മാർട്ടിൻ തുടങ്ങിയവയോട്​ കിടപിടിക്കുന്ന വാഹനമെന്നാണർഥം. എൽ‌സി 500 എച്ച് കൂപ്പെ ലിമിറ്റഡ്​ എഡിഷനാണ്​ ഇപ്പോൾ ടൊ​േയാട്ട ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്​. വാഹനത്തിന്‍റെ വില 2.16 കോടി രൂപ. കഴിഞ്ഞ വർഷം ജനുവരിയിലാണ്​ വാഹനം ആഗോളവിപണിക്കായി അവതരിപ്പിച്ചത്​. അതിനുശേഷം ചില്ലറ പരിഷ്​കരത്തിന്​ വിധേയമായ മോഡലാണ്​ ഇപ്പോൾ രാജ്യത്തെത്തുന്നത്​. എയർ-റേസിങ്​ എയറോഡൈനാമിക് സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​ കാർബൺ ഫൈബറിൽ പുതുതായി വികസിപ്പിച്ച റിയർ വിംഗ് വാഹനത്തിൽ അവതരിപ്പിക്കുന്നുണ്ട്​.


പുതിയ എൽ‌സി 500 എച്ചിന് പുറത്തും ചില്ലറ മാറ്റങ്ങളുണ്ട്​. ഗ്രിൽ, റിയർ വിങ്​, വീലുകൾ എന്നിവക്ക്​ കറുത്ത നിറം നൽകിയിട്ടുണ്ട്​. വൈറ്റ് നോവ ഗ്ലാസ് ഫ്ലേക്ക്, സോണിക് സിൽവർ, ബ്ലാക്ക് എന്നീ മൂന്ന് ബോഡി കളർ ഓപ്ഷനുകളിൽ എൽസി 500 എച്ച് ലിമിറ്റഡ് പതിപ്പ് ലഭ്യമാണ്. ഉള്ളിൽ കറുത്ത അൽകന്‍റാര ഉപയോഗിച്ച്​ ഫിനിഷ്ചെയ്​ത​ സ്പോർട്ട് സീറ്റുകൾ ലഭിക്കുന്നു. സ്റ്റിയറിങ്​ വീൽ, ഷിഫ്റ്റ് ലിവർ, ഡോർ ട്രിംസ് എന്നിവയും ബ്ലാക്ക് അൽകന്‍റാരയിൽ പൊതിഞ്ഞിട്ടുണ്ട്.

എക്‌സ്‌ക്ലൂസീവ് കാർബൺ ഫൈബർ സ്‌കഫ് പ്ലേറ്റും നൽകിയിട്ടുണ്ട്​. 3.5 ലിറ്റർ വി 6 പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. 295 ബിഎച്ച്പി കരുത്ത്​ പുറത്തെടുക്കാൻ എഞ്ചിൻ പ്രാപ്​തമാണ്​. 177 ബിഎച്ച്പി വികസിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ചാർജ്​ ചെയ്യുന്നതിനായി ലിഥിയം അയൺ ബാറ്ററിയുണ്ട്. വാഹനത്തിന്​ വെറും അഞ്ച്​ സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത ആർജിക്കാൻ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.