ലംബോർഗിനി ഉറൂസി​െൻറ മൈലേജ് 2.4 കിലോമീറ്റർ; യഥാർഥ ലോകത്തുനിന്നുള്ള വാഹന വിശേഷം

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌.യു.വികളിൽ ഒന്നാണ്​ ലംബോർഗിനി ഉറുസ്. ഇറ്റാലിയൻ കാളക്കൂറ്റ​െൻറ ആദ്യ എസ്​.യു.വിയുമാണ്​ ഉറൂസ്​. നാട്ടിലിറങ്ങുന്ന ഏത്​ വാഹനം കണ്ടാലും ഇന്ത്യക്കാർ ചോദിക്കുന്ന പ്രസക്​തമായൊരു ചോദ്യമുണ്ട്​. 'എത്രകിട്ടും'എന്നതാണത്​. ഇൗ ചോദ്യത്തിന്​ ഉറൂസി​െൻറ ഉത്തരം തേടുകയാണ്​ ബംഗളൂരുവിൽ നിന്നുള്ള ചില ചെറുപ്പക്കാർ.


ഉറൂസി​െൻറ യഥാർഥ നിരത്തിലെ ഇന്ധനക്ഷമതയാണ്​ ഇവർ പരീക്ഷിച്ചറിഞ്ഞത്​. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ്​ ഉറൂസ്​. അതുകൊണ്ടുതന്നെ വിലയൽപ്പം കുടുതലാണ്​. 4.60-5.0 ​കോടിയാണ്​ ഉറൂസ്​ ഇന്ത്യയിലെത്തിക്കാൻ മുടക്കേണ്ടത്​. വാഹനത്തിന്​ കരുത്ത്​പകരുന്നത്​ 4.0 ലിറ്റർ ടർബോചാർജ്​ഡ്​ വി 8 പെട്രോൾ എഞ്ചിനാണ്. എഞ്ചിൻ 641 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

Full View

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫോർവീൽ സംവിധാനവുമുണ്ട്​. 3.6 സെക്കൻറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. സുരക്ഷാ കാരണങ്ങളാൽ ഉയർന്ന വേഗത 305 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്​. ഇനിയാണാ പ്രസക്​തമായ ചോദ്യം ഉയരുന്നത്​. ഉറൂസിന്​ എത്ര മൈലേജ്​ ലഭിക്കും. ലംബൊർഗിനി അവകാശ​െപ്പടുന്ന ഇന്ധനക്ഷമത എട്ട്​ കിലോമീറ്ററാണ്​. എന്നാൽ ബംഗളൂരു നഗരത്തിൽകൂടി ഒാടിച്ചപ്പോൾ ലഭിച്ചത്​ 2.4കിലോമീറ്റർ മാത്രമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.