നയൻതാരയുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം; 50 കോടി വിലയുള്ള പ്രൈവറ്റ്​ ജെറ്റിന്‍റെ ചിത്രങ്ങൾ വൈറൽ

ദക്ഷിണേന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക്​ ഏറെ താത്​പര്യമാണ്​. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര. സമ്പത്തിന്റെയും പ്രശസ്തിയുടേയും അത്യുന്നതങ്ങളിലേക്കുള്ള നയൻതാരയുടെ വളർച്ച പെട്ടെന്നായിരുന്നില്ല. 200 കോടിക്കു മുകളിലാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ആഢംബര വാഹനങ്ങളും വസതികളുമെല്ലാം നയൻതാരയ്ക്ക് സ്വന്തമായുണ്ട്. മാത്രമല്ല, സ്വന്തമായി പ്രൈവറ്റ് ജെറ്റും താരം വാങ്ങിയിട്ടുണ്ട്. ഈ ജെറ്റിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടിയാണ്​ നയന്‍താര. ദക്ഷിണേന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുള്ള ഏക നടിയെന്ന വിശേഷണവും നയന്‍താരയ്ക്ക് സ്വന്തമാണ്. 50 കോടിയില്‍ അധികമാണ് നയന്‍താരയുടെ പ്രൈവറ്റ് ജെറ്റിന്റെ വില. നയന്‍താര തന്റെ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോഴാണ് കൂടുതലായും ഈ വിമാനം ഉപയോഗിക്കാറുള്ളത്. നയന്‍സും ഭര്‍ത്താവ് വിഗ്നേഷ് ശിവനും ജെറ്റിന്റെ ഉള്ളില്‍ നിന്നുള്ള ചിത്രങ്ങൾ പലതവണ പങ്കുവെച്ചിട്ടുണ്ട്.


അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഢംബര ജെറ്റാണ് നയൻതാര സ്വന്തമാക്കിയത്. ഇതുകൂടാതെ, 1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎൽഎസ് 350 ഡി, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ നിരവധി ഹൈ എൻഡ് വാഹനങ്ങളുടെ ഉടമ കൂടിയാണ് മലയാളിയായ ഈ നടി. പ്രിയങ്ക ചോപ്ര, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത്ത്, തുടങ്ങിയവരാണ് സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള മറ്റ് ഇന്ത്യൻ നടിമാർ.


ഷാരൂഖ് ഖാന്‍ നായകനായ ജവാന്റെ വമ്പന്‍ വിജയം ആഘോഷിക്കുകയാണ്​ നയൻതാരയിപ്പോൾ. ആയിരം കോടി കലക്ഷൻ നേടുന്ന ചിത്രത്തിന്റെ നായികയെന്ന നേട്ടവും താരത്തിനുണ്ട്​. ലേഡി സൂപ്പർ സ്റ്റാർ 75, ദി ടെസ്റ്റ്, ഇരൈവൻ, തനി ഒരുവൻ 2 തുടങ്ങിയവയാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.



Tags:    
News Summary - INSIDE Nayanthara’s private jet worth Rs 50 crore – Check it out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.