Posted On
date_range Updated On
date_range ലംബോർഗിനി ഹുറാകാന് മുകളിലൂടെ ഹ്യൂണ്ടായ് സവാരി; വൈറൽ വിഡിയോ കാണാം
ആഡംബര സ്‍പോർട്സ് കാറായ ലംബോർഗിനി ഹുറാകാനും ഹ്യൂണ്ടായ് ഐ-40യും തമ്മിൽ കൂട്ടിയിടിക്കുന്ന വിഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ഷെയറിലാണ് സംഭവം നടന്നത്. ഒരു ജംക്ഷനിൽ വെച്ച് ഹ്യൂണ്ടായ് കാർ പതുക്കെ മുന്നോട്ടെടുക്കുകയായിരുന്നു. അതേസമയം, സൈഡിൽ നിന്ന് വെള്ള നിറത്തിലുള്ള ഹുറാകാൻ കൺവേർട്ടബ്ൾ വരികയും ഐ-40യുടെ മുൻ ഭാഗവുമായി കൂട്ടിയിടിക്കുകയും ചെയ്തു.
എന്നാൽ, തീരെ ഉയരം കുറഞ്ഞ ഹുറാകാന്റെ ബോണറ്റിന് മുകളിലേക്ക് കയറിയ ഹ്യൂണ്ടായ് ഐ-40 അങ്ങനെ തന്നെ കുറച്ച് മുന്നോട്ടേക്ക് പോവുകയും ചെയ്തു. ഒരുവേള കാറിന് മുകളിലൂടെ കയറിയിറങ്ങുമെന്ന് തോന്നിച്ചെങ്കിലും ഡ്രൈവർ അവിടെ സ്റ്റോപ്പിട്ടു. ഹുറാകാൻ ഡ്രൈവ് ചെയ്തിരുന്നയാൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.