ബാറ്ററിയിൽ തീപിടിത്തം; 77,000 കോന ഇ.വികളെ തിരിച്ചുവിളിക്കുമെന്ന്​ ഹ്യൂണ്ടായ്​

വൈദ്യുത വാഹനങ്ങളെ സംബന്ധിച്ച സ​ുരക്ഷാ ആശങ്കകൾ വർധിപ്പിച്ച്​ ​കോന എസ്​.യു.വികളെ തിരിച്ചുവിളിക്കുമെന്ന്​ ഹ്യുണ്ടായ്​ പ്രഖ്യാപിച്ചു. വാഹനത്തിലെ ബാറ്ററി പാക്കിന്​​ തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന്​ റിപ്പോർട്ട്​ വന്നതിനെതുടർന്നാണ്​ നടപടി. 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 77,000 കോനകളെയാണ്​ തിരിച്ചുവിളിക്കുന്നത്​.

അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്​മിനിസ്ട്രേഷന് തിരിച്ചുവിളിക്കൽ നോട്ടീസ് സമർപ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും ലോകമെമ്പാടും വാഹനം തിരിച്ചുവിളിക്കുന്നത് ആലോചിക്കുന്നതായും ഹ്യൂണ്ടായ്​ അധികൃതർ അറിയിച്ചു. വൈദ്യുത കാറുകളുടെ വിപണിയിൽ കൂടുതൽ മുതൽമുടക്കാൻ ഹ്യുണ്ടായ് ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം ഉയർന്ന്​ വന്നിരിക്കുന്നത്​. ടെസ്‌ല, പോർഷെ പോലുള്ള നിർമാതാക്കളും മുൻ‌കാലങ്ങളിൽ ബാറ്ററി തകരാറുകാരണം തിരിച്ചുവിളിക്കലും അന്വേഷണവും നടത്തിയിട്ടുണ്ട്.


2019 ൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 ഓളം കോന ഇവികൾ ആഗോളതലത്തിൽ തീപിടിച്ചതായി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു കോന വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട്​ പുറത്തുവന്നിട്ടുണ്ട്​. എൽ.ജിയാണ്​ കോനക്കുവേണ്ട ബാറ്ററികൾ നിർമിച്ച്​ നൽകുന്നത്​. തീപിടിത്തത്തി​െൻറ കാരണം ഹ്യൂണ്ടായുമായി ചേർന്ന്​ സംയുക്തമായി അന്വേഷിച്ചുവരികയാണെന്ന് എൽജി പറഞ്ഞു.


ദക്ഷിണ കൊറിയയിൽ മാത്രം 25,564 വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുന്നത്​. ബാറ്ററി തകരാർ കാരണം കഴിഞ്ഞ വർഷം ഷാങ്ഹായിലെ പാർക്കിങ്​ സ്ഥലത്ത് ടെസ്​ല മോഡൽ എസിന് തീ പിടിച്ചതായി റിപ്പോർട്ട്​ ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരിയിൽ, പോർഷെ അതി​െൻറ പുതിയ ടയ്‌കാൻ ഇലക്ട്രിക് കാറുകളിലൊന്ന് യുഎസ് ഉപഭോക്താവി​െൻറ ഗാരേജിൽവച്ച്​ തീപിടിച്ചതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.