ആസ്​റ്റൻ മാർട്ടിൻ ജൂനിയർ ഡി.ബി 5; പരമാവധി വേഗം 45km/h

ലോകത്തെ എക്കാലത്തേയും മികച്ച വാഹന ഡിസൈനുകളിൽ ഒന്നായാണ്​ ആസ്​റ്റൻ മാർട്ടിൻ ഡി.ബി ഫൈവിനെ കണക്കാക്കുന്നത്​. ലക്ഷ്വറി ഗ്രാൻഡ്​ ടൂറർ വിഭാഗത്തിൽപെട്ട വാഹനം 1963 ലാണ്​ നിരത്തിലെത്തുന്നത്​. ആസ്​റ്റൻ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും ചേർന്ന്​ ജൂനിയർ ഡി.ബി 5 നിർമിച്ചിരിക്കുകയാണിപ്പോൾ.

കുട്ടികൾക്ക്​ ഒാടിക്കാവുന്ന വാഹനമാണിത്​. നേരത്തെ ലിറ്റിൽ കാർ കമ്പനി ബ്യൂഗാട്ടി ബേബി കാർ നിർമിച്ചിരുന്നു. വൈദ്യുതിയാണ്​ ജൂനിയർ ഡി.ബി ഫൈവിന്​ കരുത്ത്​ പകരുന്നത്​. 15 മാസത്തിലധികം എടുത്താണ്​ കാർ വികസിപ്പിച്ചെടുത്തത്​. ആസ്​റ്റൻ മാർട്ടി​െൻറ സജീവ സഹകരണത്തോടെയായിരുന്നു നിർമാണം. യഥാർഥ ഡി.ബി ഫൈവിൽ നിന്ന്​ ഒരു വ്യത്യാസവും ഇല്ലാതെയാണ്​ ബേബി കാർ നിർമിച്ചിരിക്കുന്നത്​.


യഥാർഥ ഡിബി ഫൈവി​െൻറ ത്രീഡി സ്കാൻ അടിസ്ഥാനമാക്കിയായിരുന്നു നിർമാണം. ഡി​.ബി ഫൈവിലെ ​െഎതിഹാസികമായ വിങുകളും ഷീൽഡുകളുമൊക്കെ അതുപോലെ ഇവിടേയും പകർത്തിയിട്ടുണ്ട്​. ഉളളിലെ ഡാഷ്​ബോർഡും സ്വിച്ചുകളുംവരെ വല്യേട്ടനിൽ നിന്ന്​ കടമെടുത്താണ്​ ബേബി കാർ നിർമിച്ചിരിക്കുന്നത്​. മൂന്ന്​ മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഡിബി 5 ജൂനിയറിന് ഒരു മുതിർന്നയാളേയും കുട്ടിയെയും ഉൾക്കൊള്ളാൻ കഴിയും.


അലുമിനിയത്തിലാണ്​ ഷാസി നിർമിച്ചിരിക്കുന്നത്​. മൊത്തം ഭാരം 270 കിലോഗ്രാം ആണ്​. 6.7 ബിഎച്ച്പി കരുത്ത്​ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുത മോ​േട്ടാർ നിയന്ത്രിക്കുന്ന വാഹനം 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.'ഞങ്ങളുടെ ഏറ്റവും മികച്ച മോഡലി​െൻറ മറ്റൊരു വ്യാഖ്യാനമായാണ്​ ബേബി ഡി.ബി ഫൈവിനെ കാണുന്നത്​.


ലിറ്റിൽ കാർ കമ്പനി യഥാർഥ യഥാർഥ ഡിബി 5 ​നെ അതിശയകരമായി പുനർ നിർമിച്ചിരിക്കുന്നു. കാലാതീതമായ ഡി‌ബി 5 നുള്ള ആദരമായാണ്​ ഞങ്ങളീ ദൗത്യ​െത്ത കാണുന്നത്​'-ആസ്​റ്റൻ മാർട്ടിൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മാരെക് റീച്ച്മാൻ പറഞ്ഞു, 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.