മുംബൈ പദ്​മിനികൾക്ക്​ അമുലി​െൻറ ആദരം; 'കബ്ബി അൽവിദ ന കെഹ്​ന'

മുംബൈ മഹാനഗരത്തി​െൻറ തിലകക്കുറികളായിരുന്ന പ്രീമിയർ പദ്​മിനി ടാക്​സികൾക്ക്​ ആദരമൊരുക്കി അമുൽ. അമുലി​െൻറ 'വെണ്ണക്കുട്ടി' പ്രീമിയർ പദ്​മിനിയെ ആലിഗംനംചെയ്യുന്ന ചിത്രമാണ്​ കമ്പനി പങ്കുവച്ചിരിക്കുന്നത്​. 'കബ്ബി അൽവിദ ന കെഹ്​ന' എന്ന കാപ്​ഷനോടെയാണ്​ ചിത്രം നൽകിയിരിക്കുന്നത്​. 2020 ജൂണിന്​ശേഷം മുംബൈയിൽ പ്രീമിയർ പദ്​മിനി ടാക്​സികൾ നിർത്തലാക്കിയിരുന്നു. ഇതോടനുബന്ധിച്ചാണ്​ അമുൽ ആദരവ്​ പോസ്​റ്റർ പുറത്തിറക്കിയത്​.

ഇന്തോ-ഇറ്റാലിയൻ മോഡലായ പ്രീമിയർ പദ്​മിനി പതിറ്റാണ്ടുകളായി മുംബൈയുടെ സിരകളിലൂടെ ഒാടുന്നുണ്ടായിരുന്നു. ഈ ടാക്സികളുടെ ഉത്പാദനം 2000 ൽ നിർത്തിവച്ചു. നിലവിൽ 50 ൽ താഴെ മാത്രമേ നഗരത്തിൽ അവശേഷിക്കുന്നുള്ളൂ. 'കാലി പീലി' ടാക്​സികൾ എന്നാണ്​ ഇവ നഗരവാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്​. ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബുകൾ എണ്ണമറ്റ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ട്​.


1990 കളുടെ മധ്യത്തിൽ 65,000 ഓളം പദ്​മിനികൾ മുംബൈയിലെത്തി. പക്ഷേ, ക്രമേണ പരിസ്ഥിതി സൗഹാർദ്ദപരമായ പുതിയ വാഹനങ്ങൾ ടാക്​സി രംഗം കയ്യടക്കുകയായിരുന്നു. മുംബൈയിലെ പദ്​മിനി പോലെ അന്താരാഷ്​ട്ര പ്രശസ്​തമായ ലണ്ടൻ ടാക്​സികൾ വർഷങ്ങൾക്കുമുമ്പുതന്നെ നിർത്തലാക്കിയിരുന്നു. നിലവിൽ വൈദ്യുത വാഹനങ്ങളെ നഗരത്തിൽകൂടുതലായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ്​ വിവിധ നഗരസഭകൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.