ഇത്തവണ 'കുറുപ്പി​െൻറ' അഭ്യാസം മസ്​താങ്ങിൽ; വീഡിയോ വൈറൽ

തീയറ്ററിൽ ഒാളങ്ങൾ തീർത്ത്​ കുറുപ്പ്​ സിനിമ തേരോട്ടം നടത്തു​േമ്പാൾ സിനിമയുടെ പ്രമോഷനായി റോഡിൽ അഭ്യാസം കാണിച്ച്​ നടൻ ദുൽഖർ സൽമാൻ. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുൽഖർ കാർ സ്റ്റണ്ട് ചെയ്യുന്ന വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലുലു ഗ്രാന്‍ഡ് ഹയാത്തിലെ വിശാലമായ മുറ്റത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ദുൽഖർ കാറിൽ സ്റ്റണ്ട് ചെയ്​തിരിക്കുന്നത്. കുറുപ്പിന്റെ പോസ്റ്റർ പതിച്ച ഫോർഡ് മസ്​താങ്ങിലാണ് താരത്തിന്റെ അഭ്യാസ പ്രകടനം. താരത്തിനൊപ്പം സുഹൃത്തുക്കളും വീഡിയോയിലുണ്ട്. യൂ ട്യൂബ്​ ചാനലിനുവേണ്ടിയാണ്​ വീഡിയോ ഷൂട്ട്​ ചെയ്​തിരിക്കുന്നത്​.


മലയാള സിനിമയിലെ അറിയപ്പെടുന്ന വാഹനപ്രേമികളാണ്​ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. നിരവധി ആഡംബര കാറുകളുടെ ശേഖരം ഇരുവർക്കുമുണ്ട്​. ദുൽഖറിന്​ വി​േൻറജ്​ കാറുകളോടും താൽപ്പര്യമുണ്ട്​. ഫോഡിന്റെ മസിൽകാറാണ് മസ്​താങ്. ഫോഡ് ശ്രേണിയിലെ ഏറ്റവും പ്രശസ്​ത മോഡലായ മസ്​താങ് ജി ടിയാണ് ദുൽഖറിന്റെ അഭ്യാസ പ്രകടനം നടത്തിയിരിക്കുന്നത്​. അഞ്ച്​ ലിറ്റർ, വി 8 എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 435 ബി എച്ച് പി വരെ കരുത്തും 542 എൻ എം വരെ ടോർക്കും എഞ്ചിൻ സൃഷ്ടിക്കും.


കുറുപ്പിലെ കാർ

കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെപ്പറ്റിയുള്ള സിനിമയായ കുറുപ്പിൽ നിരവധി വി​േൻറജ്​ കാറുകൾ ഉപയോഗിച്ചിട്ടുണ്ട്​. സിനിമക്കായി ആദ്യം ഇറങ്ങിയ ട്രെയിലറിൽ കാണിച്ചിരുന്നത്​ അമേരിക്കൻ ക്ലാസിക്ക് കാർ എന്ന് വിശേഷിപ്പിക്കാവുന്ന ഷെവ്രോലെ കാപ്രിസ്​ ആണ്​. 1964 മുതൽ 1996 വരെ ജനറൽ മോട്ടോഴ്​സ്​ നിർമിച്ച കാപ്രിസ് കാറിന്റെ മൂന്നാം തലമുറയാണിത്​. ഷെവർലെയുടെ ജനപ്രിയ മോഡലുകളിലൊന്നായിരുന്നു കാപ്രിസ്. 1964 മുതൽ 1996 വരെ ഏകദേശം 10 ലക്ഷം കാറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.


1977 മുതൽ 1990 വരെയാണ് മൂന്നാം തലമുറ പുറത്തിറങ്ങിയത്. അതിൽ 1987 ൽ പുറത്തിറങ്ങി വാഹനമാണ് കുറുപ്പിൽ കാണിക്കുന്നത്. 170 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റർ വി 8 എൻജിനും 140 ബിഎച്ച്പി കരുത്തുള്ള 4.3 ലീറ്റർ വി 6 എൻജിനുകളുമാണ് ഈ തലമുറയുടെ വിവിധ മോഡലുകളിൽ ഉപയോഗിക്കുന്നത്. 1987 മോഡലിന്റെ 228500 യൂണിറ്റുകളാണ് നിർമിച്ചിരിക്കുന്നത്. 10,995 ഡോളർ മുതൽ 14,245 ഡോളർ വരെയായിരുന്നു കാറിന്റെ വില.

Full View

Tags:    
News Summary - dulquer salmaan drifting ford mustang for his movie kurup promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.