ബോളിവുഡ് സെലിബ്രിറ്റികള്‍ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി കാറുകള്‍ സമ്മാനിക്കാറുണ്ട്. സ്വന്തം കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ചിലപ്പോള്‍ ജീവനക്കാര്‍ക്കോ വരെ ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു സെലിബ്രിറ്റി സഹോദരന്​ ബെൻസ്​ സമ്മാനമായി നൽകിയിരിക്കുകയാണ്​. ജനപ്രിയ പഞ്ചാബി നടിയും ടെലിവിഷന്‍ താരവുമായ ഷെഹ്നാസ് ഗില്‍ ആണ് തന്റെ സഹോദരന് പുതുപുത്തന്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാര്‍ സമ്മാനിച്ചത്.

ഷോറൂമില്‍ കറുത്ത നിറത്തിലുള്ള മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ ഫോട്ടോകളും വിഡിയോകളും നടി ഷെഹ്നാസ് ഗില്ലിന്റെയും സഹോദരന്‍ ഷെഹ്ബാസ് ഗില്ലിന്റെയും ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമ്മാനം നല്‍കിയ സഹോദരിക്ക് നന്ദി പറഞ്ഞുകൊണ്ട് ഷഹബാസ് ഗില്ലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ ഡെലിവറി എടുക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം നാടായ ചണ്ഡീഗഡിലെ ബെന്‍സ് ഡീലര്‍ഷിപ്പില്‍ നിന്നാണ്​ ഷെഹ്ബാസ് പുതിയ ഇ-ക്ലാസ് സ്വീകരിച്ചത്. കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം ഷെഹബാസ് ഗില്‍ തന്നെ കാര്‍ ഷോറൂമിന്റെ വെളിയിലേക്ക് സ്വയം ഓടിച്ച് കൊണ്ടുവരികയായിരുന്നു.


ഈ വര്‍ഷം തുടക്കത്തിലാണ് ബെന്‍സ് ഇ-ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇ 200 എക്‌സ്‌ക്ലൂസീവ് പെട്രോള്‍, ഇ 220d എക്‌സ്‌ക്ലൂസീവ് ഡീസല്‍, ഇ 350d AMG ലൈന്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഇ-ക്ലാസ് വില്‍പ്പനക്കെത്തുന്നത്.

ഇ-ക്ലാസിന്റെ ടോപ് സ്‌പെക് വേരിയന്റിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഡീസല്‍ എഞ്ചിന്‍ പരമാവധി 282 bhp കരുത്തും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇ 200 എക്‌സ്‌ക്ലൂസീവിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിൻ 194 bhp പവറും 320 Nm ടോര്‍ക്കും ഉത്​പ്പാദിപ്പിക്കും. അതേസമയം E 220d എക്‌സ്‌ക്ലൂസീവ് ഡീസല്‍ വേരിയന്റിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 192 bhp പവറും 400 Nm ടോര്‍ക്കും പുറത്തെടുക്കും.

Tags:    
News Summary - Bollywood actress Shehnaz Gill gifts brother a Mercedes-Benz E-Class worth Rs 1 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.