ബർഗർ കഴിക്കാൻ പോയ ജീവനക്കാരനെ പുറത്താക്കി ബി.എം.ഡബ്ല്യു; അവസാനം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തടിയൂരി

ബർഗർ കഴിക്കാൻ പോയ ജീവനക്കാരനെ പുറത്താക്കിയ ബി.എം.ഡബ്ല്യു കമ്പനിക്ക് കോടതിയിൽ തിരിച്ചടി. ജീവനക്കാരനെ തിരിച്ചെടുക്കാനും ശമ്പളവും നഷ്ടപരിഹാരവും നൽകാനും കോടതി ഉത്തരവിൽ പറഞ്ഞു. റയാൻ പാർകിൻസൺ എന്ന താൽക്കാലിക ജീവനക്കാരനാണ് 16,916 യൂറോ (15 ലക്ഷം രൂപ) നൽകാൻ കോടതി വിധിച്ചത്. തനിക്കെതിരേ വംശീയ അധിക്ഷേപം ഉണ്ടായെന്ന ജീവനക്കാരന്റെ ആരോപണം കോടതി തള്ളി.

ബ്രിട്ടനിലെ ബി.എം.ഡബ്ല്യുവിന്റെ ഓക്സ്ഫോർഡ് പ്ലാന്റിലാണ് സംഭവം ഉണ്ടായത്. പ്ലാന്റിലെ താൽക്കാലിക ജീവനക്കാരനായ റയാൻ പാർകിൻസൺ തന്നെ അനധികൃതമായി പിരിച്ചുവിട്ടതിനെതിരേ കേസ് ഫയൽ ചെയ്യുകയായിരുന്നു. തനിക്കെതിരേ വംശീയ അധിക്ഷേപവും വിവേചനവും ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ ഫാക്ടറി ജീവനക്കാരന് 16,916 ഡോളർ ശമ്പളവും നഷ്ടപരിഹാരവുമായി ബി.എം.ഡബ്ല്യു നൽകാൻ കോടതി വിധിക്കുകയായിരുന്നു.


ഓവർടൈം ഷിഫ്റ്റിലായിരിക്കെ ബർഗർ കിങിൽ ഉച്ചഭക്ഷണത്തിന് പോയതിനെ തുടർന്നാണ് പിരിച്ചുവിട്ടതെന്നാണ് റയാൻ പാർക്കിൻസൺ കോടതിയിൽ വാദിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോൾ പുറത്തുപോയ വിവരം അറിയിച്ചില്ല എന്ന് പറഞ്ഞാണ് മാനേജർ ശിക്ഷാ നടപടി സ്വീകരിക്കുകയായിരുന്നു. 2019 മെയിൽ അച്ചടക്ക നടപടിയെത്തുടർന്ന് പാർക്കിൻസനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ജൂണിൽ അദ്ദേഹം അപ്പീൽ നൽകിയതിനെത്തുടർന്ന്, അദ്ദേഹത്തെ തിരിച്ചെടുക്കുകയും രേഖാമൂലം മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2019 നവംബർ 25 ന്, പാർക്കിൻസൺ വീണ്ടും ഫാക്ടറിയിൽ നിന്ന് പുറത്തുപോയതിന് ശേഷം മോശമായ പെരുമാറ്റത്തിന് കമ്പനി പിരിച്ചുവിടുകയായിരുന്നു.


‘എന്റെ സഹപ്രവർത്തകർ എല്ലാവരും കബാബ് കഴിക്കാനാണ് പോയത്. എന്നാൽ എനിക്ക് ബർഗർ വേണമെന്ന് ഞാൻ പറഞ്ഞു. തുടർന്ന് ഞാൻ സ്കൂട്ടറിൽ കയറി ബർഗർ കിങിൽ പോയി ബർഗർ വാങ്ങി’-പാർകിൻസൺ പറയുന്നു. കാറിൽ ഇരുന്നാണ് ബർഗർ കഴിച്ചതെന്നും അരമണിക്കൂർ മാത്രമാണ് ഇതിന് എടുത്തതെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു.

Tags:    
News Summary - BMW employee sacked for taking lunch break at Burger King, wins £16,000 payout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.