representative image

വിഡിയോ ചിത്രീകരണത്തിന് ബൈക്കിൽ അഭ്യാസം; നിയന്ത്രണംവിട്ട വാഹനമിടിച്ച്​ 90കാരന്​ ഗുരുതര പരിക്ക്​

കിളിമാനൂർ (തിരുവനന്തപുരം): വിഡിയോ ചിത്രീകരണത്തിനായി ബൈക്കിൽ അഭ്യാസം പ്രകടനം നടത്തിയവര​ുടെ വാഹനമിടിച്ച്​ വയോധികന്​ ഗുരുതര പരിക്ക്​. ചാരുപാറ താഴ്വാരം വീട്ടിൽ ഭാസ്​കരപിള്ളക്കാണ്​ (90) പരിക്കേറ്റത്. ഇദേഹത്തെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

കിളിമാനൂർ പൊലീസ് സ്റ്റേഷൻ - തൊളിക്കുഴി റോഡിൽ ഞായറാഴ്​ച രാവിലെ എട്ടിനായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചവർക്കെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ മകൻ മുരളീധരൻ കിളിമാനൂർ പൊലീസിൽ പരാതി നൽകി.

ഞായറാഴ്ച രാവിലെ മകളുടെ വീട്ടിൽനിന്നും കാപ്പിയും കുടിച്ച്​ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു ഭാസ്​കരപിള്ള. ഈ സമയം അമിതവേഗതയിൽ അഭ്യാസം കാണിച്ച് വന്ന ബൈക്കുകളിൽ ഒന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഭാസ്​കരപിള്ളയെ ഇടിച്ചിട്ടുവെന്ന്​ പരാതിയിൽ പറയുന്നു. തലക്കും കാലിനും സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഗോകുലം മെഡിക്കൽ കോളജ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പ്രദേശത്ത് അടുത്തകാലത്തായി ഇത്തരം ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നുണ്ട്​. നാട്ടുകാർ പൊലീസിനും മോ ട്ടോർ വാഹനവകുപ്പിനും പരാതി നൽകിയിരുന്നു. അപകടകരമായ ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ നഗരത്തിൽ നടത്തി വന്ന ഓപറേഷൻ റാഷ് ജില്ലയിൽ ഉടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജി. സാജൻ 'മാധ്യമ'ത്തെ അറിയിച്ചു.

Tags:    
News Summary - Bike practice for video shooting; 90-year-old seriously injured in uncontrolled vehicle collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.