ഇതാണ്​ 'ഒാ​േട്ടാ കറക്​ട്'; ഇടിക്കാൻ വന്ന ഒാ​േട്ടായെ തള്ളിമാറ്റി രക്ഷ​െപ്പടുന്ന യുവാവ് ​-വീഡിയോ വൈറൽ

ഒരു വളവിനുസമീപത്തുകൂടി നടന്നു​േപാകുന്ന യുവാവ്​. പൊടുന്നനെ വളവുതിരിഞ്ഞ്​ പാഞ്ഞുവരുന്ന ഒാ​േട്ടാറിക്ഷ. വളവുതിരിഞ്ഞതി​െൻറ ആയത്തിൽ രണ്ടുവീലിൽ ചരിഞ്ഞ ഒാ​േട്ടാറിക്ഷ സർക്കസിലെ ബാലൻസിങ്​ ആക്​ടിന്​ സമാനമായി യുവാവിനെ ലക്ഷ്യമാക്കിവരുന്നു. തൊട്ടടുത്ത്​ മതിലായതിനാൽ യുവാവിന്​ ഒാടിരക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. പി​െന്ന ഒറ്റ വഴിമാത്രം. ഒാ​േട്ടായെ പിടിച്ച്​ 'കറക്​ട്​ ആക്കി' വിടുക. അതുതന്നെ അവിടെ സംഭവിച്ചു.

കൈകൊണ്ട്​ ഒാ​േട്ടായെ തള്ളിമാറ്റിയ യുവാവ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രസകരമായ ഇൗ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ആയിരക്കണക്കിനുപേരാണ്​ വീഡിയോ കണ്ടത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.