പുതിയ മോഡൽ ഇ.വി സ്​കൂട്ടറുകൾ പുറത്തിറക്കുമെന്ന്​ ഇൗഥർ; ഉത്​പ്പാദനം കൂട്ടാനും തീരുമാനം

രാജ്യത്തെ മുൻനിര ഇ.വി ഉത്​പ്പാദകരായ ഇൗഥർ പുതിയ പദ്ധതികൾ ​പ്രഖ്യാപിച്ചു. കൂടുതൽ സ്​കൂട്ടർ മോഡലുകൾ പുറത്തിറക്കാനും നിലവിലെ ഉത്​പ്പാദനം വർധിപ്പിക്കാനുമാണ്​ കമ്പനി തീരുമാനം. ഇൗഥർ സ്​പെയ്​സ്​ എന്ന്​ അറിയപ്പെടുന്ന കമ്പനി ഷോറൂമുകൾ രാജ്യത്തുടനീളം വർധിപ്പിക്കാനും പദ്ധതിയുണ്ട്​. നിലവിൽ 450 എക്​സ്​, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്​കൂട്ടറുകളാണ്​ ഇൗഥർ നിർമിക്കുന്നത്​. ഇവയുടെ കൂടുതൽ വേരിയൻറുകൾ പുറത്തിറക്കും.


ഭാവിയിൽ ബൈക്കുകൾ നിർമിക്കാനും ഇവർക്ക്​ പദ്ധതിയുണ്ട്​. ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ കർണാടകയിലെ ഹൊസൂർ പ്ലാൻറി​െൻറ ​ഉത്​പാദന ശേഷി അഞ്ച് ലക്ഷം യൂനിറ്റായി ഉയർത്തും​​. നിലവിൽ പ്ലാൻറി​െൻറ​ ശേഷി 1.1 ലക്ഷം യൂനിറ്റാണ്​​. ഫ്ലിപ്​കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, ഹീറോമോട്ടോ കോർപ്പ്, തുടങ്ങിയവരാണ്​ ഇൗഥറിന്​ സാമ്പത്തിക പിന്തുണ നൽകുന്നത്​. മഹീന്ദ്രക്കും കമ്പനിയിൽ നിക്ഷേപമുണ്ട്​. അടുത്ത അഞ്ച് വർഷങ്ങൾ കമ്പനിയെ സംബന്ധിച്ച്​ നിർണായകമാണെന്ന് ഇൗഥർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത പറഞ്ഞു.


'ഉത്​‌പാദന സംവിധാനങ്ങൾ ഒരുക്കുന്നതിന്​ കമ്പനി ഇതിനകം 130 കോടി രൂപ ചെലവഴിച്ചു. അടുത്ത 4-5 വർഷത്തിനുള്ളിൽ പ്ലാൻറിലെ മൊത്തം നിക്ഷേപം ഏകദേശം 650 കോടിയായി ഉയർത്തണം. നിലവിൽ രണ്ട് ഇലക്ട്രിക് സ്​കൂട്ടറുകൾ ഇൗഥർ നിർമിക്കുന്നുണ്ട്​. അടുത്ത വർഷത്തിൽ കൂടുതൽ വകഭേദങ്ങൾ ഉൾപ്പെടുത്തും. രണ്ട് വർഷത്തിനുള്ളിൽ സ്​കൂട്ടർ വിഭാഗത്തിൽ പുതിയ ഉൽപ്പന്നം നിർമിക്കാനും ലക്ഷ്യമുണ്ട്​'-തരുൺ മേത്ത പറയുന്നു.

ബൈക്ക് വിഭാഗത്തിൽ പ്രവേശിക്കാൻ കമ്പനി കുറച്ച് സമയമെടുക്കുമെന്നും മേത്ത പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ 50 നഗരങ്ങളിൽ ഇൗഥർ ഷോറൂമുകൾ വ്യാപിപ്പിക്കാനാണ്​ തീരുമാനം. അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ 100 ഓളം നഗരങ്ങളിലേക്ക് പ്രവർത്തനം നീട്ടും​. 13 നഗരങ്ങളിലാണ് ഇൗഥർ ഇപ്പോൾ പ്രവർത്തിക്കുന്നത്. അടുത്തിടെ ഡൽഹിയിലെ ലജ്​പത് നഗറിൽ കമ്പനി റീട്ടെയിൽ ഒൗട്ട്‌ലെറ്റ് തുറന്നിരുന്നു. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടും ഇൗഥർ സ്​പെയ്​സ്​ പ്രവർത്തിക്കുന്നുണ്ട്​.

രാജ്യത്തൊട്ടാകെ 142 ഫാസ്റ്റ് ചാർജിംഗ് പോയിൻറുകളാണ്​ ഇൗഥറിനുള്ളത്​. നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ 500 ഓളം ഫാസ്റ്റ് ചാർജിങ്​ പോയിൻറുകളായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.