അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുമേൽ കാർ ഇടിച്ചുകയറ്റി യുവാവ്; നടുക്കുന്ന വിഡിയോ

ന്യൂഡൽഹി: ബൈക്ക് യാത്രക്കാരനോടുള്ള തർക്കത്തിനിടെ അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്കുമേൽ കാർ ഇടിച്ചുകയറ്റി യുവാവ്. ഇടുങ്ങിയ പാതയിൽ ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തര ഡൽഹിയിലെ അലിപുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അലിപ്പുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്ന യുവാവാണ് വാഹനമിടിപ്പിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. നിതിന്റെ കാർ ഒരു ബൈക്കിലിടിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാഹനത്തിന് പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികനുമായി നിതിൻ തർക്കത്തിലേർപ്പെട്ടിരുന്നു. ഇയാൾ ബൈക്കിൽ മനഃപൂര്‍വ്വം ഇടിച്ചതാണെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.

ബൈക്കിനെ ഇടിച്ച് പോകാന്‍ ശ്രമിച്ചതോടെ കാറ് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരുമായി തര്‍ക്കമുണ്ടായി. ക്ഷുഭിതനായ നിതിന്‍ തന്റെ കാറ് അവരുടെ ദേഹത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഒക്‌ടോബർ 26ന് നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിതിനെതിരെ വധശ്രമത്തിന് കേസെടുത്തു. 



Tags:    
News Summary - Argument with biker, enraged car driver hits pedestrians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.