Posted On
date_range Updated On
date_range ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ്
ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ്. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് താരം ലൈസൻസ് സ്വന്തമാക്കിയത്. ഡ്രൈവിങ് ലൈസൻസ് ലഭിച്ച താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു.
യുഎഇ ഗോൾഡൻ വീസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് പരിശീലന ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി അടുത്തിടെ തീരുമാനിച്ചിരുന്നു. സ്വദേശത്തെ അംഗീകൃത ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടെങ്കിൽ ഗോൾഡൻ വിസ ഉള്ളവർക്ക് അത് ഹാജരാക്കിയാൽ പരിശീലന ക്ലാസില്ലാതെ റോഡ് ടെസ്റ്റിലും നോളജ് ടെസ്റ്റിലും പങ്കെടുക്കാൻ സാധിക്കും. ഈ ഇളവ് മുതലാക്കി റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.